ഇന്ന്
∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ മണിക്കൂറിൽ 30മുതൽ 40 വരെ കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം
പോളിയോ വാക്സീൻ വിതരണം
മണർകാട് ∙ ദേശീയ പൾസ് പോളിയോ നിർമാർജന തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി മണർകാട് റോട്ടറി ക്ലബ്, മണർകാട് പഞ്ചായത്ത്, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവ ചേർന്ന് ഇന്ന് കുഞ്ഞുങ്ങൾക്ക് സൗജന്യ പോളിയോ വാക്സീൻ നൽകും. 8 മുതൽ 5 വരെ മണർകാട് പിഎച്ച്സി, കൈതമറ്റം അങ്കണവാടി, മണർകാട് സെന്റ് മേരീസ് ആശുപത്രി, മാലം ഗവ.യുപി സ്കൂൾ, പറപ്പള്ളിക്കുന്ന്–നീലാണ്ടപടി–കുറ്റിയക്കുന്ന്–കാമറ്റം–നടക്കൽ–മങ്ങാട്ടുപടി അങ്കണവാടികൾ, എഫ്ഡബ്ല്യുസി അരീപ്പറമ്പ്, പൊടിമറ്റം സൺഡേസ്കൂൾ, അരീപ്പറമ്പ്– പറമ്പുകര കുടുംബക്ഷേമ കേന്ദ്രങ്ങൾ, ഓൾഡ് പിഎച്ച്സി മണർകാട് എന്നിവിടങ്ങളിലാണ് വാക്സീൻ വിതരണം.
നേത്ര പരിശോധന
കൂരോപ്പട
∙ സീനിയർ സിറ്റിസൻസ് ഫോറം കൂരോപ്പട യൂണിറ്റിന്റെ നേതൃത്വത്തിൽ ഡോ.അഗർവാൾസ് കണ്ണാശുപത്രിയുമായി സഹകരിച്ചു 18ന് രാവിലെ 9 മുതൽ കൂരോപ്പട
പബ്ലിക് ലൈബ്രറി ഹാളിൽ സൗജന്യ നേത്ര പരിശോധന ക്യാംപ് നടത്തും. പാമ്പാടി മൈക്രോലാബ് ജീവിത ശൈലീ രോഗനിർണയവും നടത്തും.
ഫോൺ: 9961510833
സ്കോളർഷിപ്
കോട്ടയം∙ എൻജിനീയറിങ്, മെഡിക്കൽ വിദ്യാർഥികൾക്കുള്ള ഡോ. നിധി കാദർ മെമ്മോറിയൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യതാ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷയ്ക്കും: nkwprogram.org. അവസാന തീയതി: നവംബർ 30.
വോക് ഇൻ ഇന്റർവ്യൂ
കോട്ടയം∙ എംജി സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിലെ നാച്വറൽ ടർഫ് ഫുട്ബോൾ ഗ്രൗണ്ട് പരിപാലന സഹായികളുടെ 2 ഒഴിവിലേക്ക് താൽക്കാലിക നിയമനത്തിനുള്ള വോക് ഇൻ ഇന്റർവ്യൂ 15ന് 10.30ന്.
0481 2733377.
സ്പോട് അഡ്മിഷൻ
കോട്ടയം∙ എംജി സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് (എംപിഇഎസ്) പ്രോഗ്രാമിൽ 17 സീറ്റുകൾ ഒഴിവുണ്ട്. 13ന് 10.30ന് രേഖകളുമായി വകുപ്പ് ഓഫിസിൽ എത്തണം.
0481 2733377. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]