
വൈദ്യുതി മുടക്കം
ചിറക്കടവ് ∙ കത്തലാങ്കൽപടി, താവൂർ, പൈനുങ്കൽപടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5വരെ പൂർണമായും പൊന്നയ്ക്കൽക്കുന്ന്, ഗ്രാമദീപം, പറപ്പള്ളിത്താഴെ, കാരിപ്പൊയ്ക, ചിറക്കടവ് ആൽത്തറ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായും വൈദ്യുതി മുടങ്ങും. കൂരോപ്പട
∙ കളപ്പുരക്കൽപടി, ചോലപ്പള്ളി കമ്പനി, അരീപ്പറമ്പ്, മൂലേപ്പീടിക, മിനി ഇൻഡസ്ട്രിയൽ ഏരിയ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പാമ്പാടി ∙ ചേന്നംപള്ളി, വൃന്ദാവൻ, സിംഹാസനപ്പള്ളി, കുന്നേവളവ്, ഐരുമല ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അയർക്കുന്നം ∙ മേത്താപറമ്പ്, പറമ്പുകര, മറുവത്തുചിറ, കല്ലിട്ടുനട ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മണർകാട് ∙ കണിയാംകുന്ന്, തടത്തിമാക്കൽ, കുഴിപ്പുരയിടം, സോന, പെരുമാനൂർകുളം, ജാപ് നമ്പർ 1, ജാപ് നമ്പർ, കോട്ടമുറി, പായിപ്രപ്പടി, നീലാണ്ടപ്പടി, താഴത്തിക്കര ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെയും പൂപ്പട, പുളിമൂട്, ഗുഡ് ന്യൂസ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. കോട്ടയം ∙ കുമാരനല്ലൂർ, മിനി ഇൻഡസ്ട്രീസ്, നീലിമംഗലം, ചവിട്ടുവരി, കല്ലിലമ്പലം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ∙ പെരുങ്കാവ്, ആൻസ് ബോർമ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
അസി. പ്രഫസർ വോക് ഇൻ ഇന്റർവ്യൂ ഇന്ന്
കോട്ടയം ∙ എംജി സർവകലാശാലയിലെ ഗ്രാജ്വേറ്റ് സ്കൂളിൽ അസി.
പ്രഫസർ തസ്തികയിൽ കരാർ നിയമനത്തിനുള്ള വോക് ഇൻ ഇന്റർവ്യൂ ഇന്നു വൈസ് ചാൻസലറുടെ ചേംബറിൽ നടക്കും. ഇംഗ്ലിഷ് (വിശ്വകർമ), ഹിന്ദി (ഓപ്പൺ വിഭാഗം) വിഷയങ്ങളിലെ ഒന്നുവീതം ഒഴിവുകളിലേക്ക് യഥാക്രമം രാവിലെ 11നും 12നും ആണ് ഇന്റർവ്യൂ.
കോളജുകളിൽനിന്നും സർവകലാശാലകളിൽനിന്നും വിരമിച്ച അധ്യാപകർക്കും പങ്കെടുക്കാം. പ്രായപരിധി: 70.
റെക്കോർഡ് പ്രദർശനം തുടങ്ങി
എലിക്കുളം ∙ വില്ലേജിൽ ഡിജിറ്റൽ റീസർവേ പ്രകാരമുള്ള കൈവശ സ്ഥലത്തിന്റെ വിവരങ്ങൾ ഉടമകൾക്കു പരിശോധിക്കുന്നതിനു റെക്കോർഡ് പ്രദർശനം തുടങ്ങി.
22 വരെ ഉണ്ടായിരിക്കും. കുരുവിക്കൂട് എൻഎസ്എസ് കരയോഗം ഹാൾ, ഇളങ്ങുളം വില്ലേജ് ഓഫിസിനു സമീപമുള്ള ഡിജിറ്റൽ സർവേ ക്യാംപ് ഓഫിസ് എന്നിവിടങ്ങളിൽ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണു പ്രദർശനം.
അളന്നു പരിശോധിച്ചത് അനുസരിച്ചുള്ള വിവരങ്ങളും വിസ്തീർണവും വസ്തു ഉടമകൾക്ക് ബോധ്യപ്പെടുന്നതിനും അപാകം പരിഹരിക്കുന്നതിനും വേണ്ടിയാണ് റീസർവേ റിക്കാർഡ് പ്രദർശനം. ഫോൺ: 9496711633, 9744042955
ക്വിസ് മത്സരം
പാലാ ∙ സെന്റ് തോമസ് ഓട്ടോണമസ് കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കോളജ് സ്ഥാപക നേതാക്കളിൽ ഒരാളായ മേനാംപറമ്പിൽ തൊമ്മൻ ചെറിയതിന്റെ സ്മരണാർഥം നാളെ അഖില കേരള ക്വിസ് മത്സരം നടത്തും.
8301908763.
നേത്രപരിശോധന ക്യാംപ് നാളെ
മേലുകാവുമറ്റം ∙ മാർ സ്ലീവാ മെഡിസിറ്റി അസംപ്ഷൻ മെഡിക്കൽ സെന്റർ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നാളെ 10 മുതൽ 2 വരെ പൊതുജനങ്ങൾക്കായി സൗജന്യ നേത്രപരിശോധന ക്യാംപ് നടത്തും. വിദഗ്ധ ഡോക്ടർമാർ നേതൃത്വം നൽകും.
91889 25700.
റബർ:ക്ലാസ് നാളെ
പാലയ്ക്കാട്ടുമല ∙ ആർപിഎസിൽ റബർ കൃഷി, റയിൻ ഗാർഡിങ് എന്നിവയെക്കുറിച്ച് നാളെ 10 നു ക്ലാസ് നടത്തും.
ആർപിഎസ് യോഗം
കെഴുവംകുളം ∙ സെൻട്രൽ ആർപിഎസ് പൊതുയോഗം നാളെ 2.30നു കൊഴുവനാൽ കൃഷി ഭവനിൽ നടത്തും.
ക്വിസ് മത്സരം
പാലാ ∙ സെന്റ് തോമസ് ഓട്ടോണമസ് കോളജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ കോളജ് സ്ഥാപക നേതാക്കളിൽ ഒരാളായ മേനാംപറമ്പിൽ തൊമ്മൻ ചെറിയതിന്റെ സ്മരണാർഥം നാളെ അഖില കേരള ക്വിസ് മത്സരം നടത്തും. 8301908763.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]