കുമരകം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു
കുമരകം ∙ കുമരകം ഗവ.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ഉദ്ഘാടനവും പ്രവേശനോത്സവവും മന്ത്രി വി.എൻ.വാസവൻ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് വി.എസ്.സുഗേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ ടി.സത്യൻ സ്വാഗതം പറഞ്ഞു.
എസ്എസ്കെ ജില്ലാ കോഓർഡിനേറ്റർ കെ.ജെ.പ്രസാദ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം മേഖല ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പ്രോജക്ട് കോഓർഡിനേറ്റർ വി.സി.ബിന്ദു, വാർഡ് മെമ്പർ വി.എൻ.ജയകുമാർ, വൊക്കേഷനൽ ഹയർ സെക്കൻഡറി പ്രിൻസിപ്പൽ എം.എസ്.ബിജീഷ്, സ്റ്റാഫ് സെക്രട്ടറി എൻ.ഗിരീഷ് എന്നിവർ ആശംസകൾ അറിയിച്ചു. സ്കിൽ സെന്റർ കോഓർഡിനേറ്റർ റിയ മേരി മാത്യു നന്ദി പറഞ്ഞു.
ആധുനിക ലോകത്തെ തൊഴിൽ സാധ്യതയുടെ അറിവും നൈപുണ്യവും വിദ്യാർഥികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ്, കേന്ദ്രാവിഷ്കൃത പദ്ധതിയായ സ്റ്റാഴ്സ്, സമഗ്ര ശിക്ഷ കേരളം എന്നിവ സംയുക്തമായി ആരംഭിച്ച പദ്ധതിയാണ് സ്കിൽ ഡെവലപ്മെന്റ് സെന്റർ. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം തൊഴിലാധിഷ്ഠിത സ്കിൽ പഠനവും ഇവിടെ സാധ്യമാവുന്നു.
ജിഎസ്ടി അസിസ്റ്റന്റ്, ഗസ്റ്റ് സർവീസ് അസോസിയേറ്റ് എന്നീ രണ്ട് കോഴ്സുകളിൽ 25 സീറ്റ് വീതമാണ് സ്കൂളിലുള്ളത്. കോട്ടയം ജില്ലയിൽ ഗസ്റ്റ് സർവീസ് അസോസിയേറ്റ് കോഴ്സ് നടക്കുന്നത് ഈ സ്കൂളിൽ മാത്രമാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

