കോട്ടയം ∙ നഗരത്തിൽ പലയിടത്തും ജലഅതോറിറ്റി പൈപ്പ് നന്നാക്കാൻ കുഴിയെടുത്ത ശേഷം ഫലപ്രദമായി മൂടുന്നില്ലെന്നു ദേശീയപാത അതോറിറ്റിയുടെ പരാതി. ദേശീയപാത 183ന്റെ വശങ്ങളിലും നടുഭാഗത്തു കൂടെയുമാണു ജലഅതോറിറ്റി പൈപ്പുകൾ കടന്നുപോകുന്നത്.
പൊട്ടിയ പൈപ്പുകൾ നന്നാക്കിയ ശേഷം പൂർവ സ്ഥിതിയിലാക്കുന്നില്ലെന്നാണു പരാതി. ഇന്നലെ ദേശീയപാത 183 കടന്നുപോകുന്ന ജില്ലാ ജനറൽ ആശുപത്രിയുടെ മുൻവശത്ത് റോഡിനു നടുവിൽ പൈപ്പ് നന്നാക്കാൻ ജല അതോറിറ്റി മുന്നറിയിപ്പില്ലാതെ റോഡ് കുഴിച്ചു.
ഇവിടെ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങളായിരുന്നു.
തകരാർ പരിഹരിക്കണമെന്ന് ഒട്ടേറെത്തവണ ജനങ്ങൾ പരാതി ഉയർത്തി.ഇന്നലെ രാവിലെയാണ് ജല അതോറിറ്റി കരാറുകാർ പൈപ്പ് പൊട്ടിയ ഭാഗം കുഴിച്ചത്. റോഡിന്റെ നടുവിൽ ആഴത്തിലുള്ള കുഴി നിർമിച്ചതോടെ ജനറൽ ആശുപത്രിയിലേക്ക് എത്തിയ വാഹനങ്ങളടക്കം ഗതാഗതക്കുരുക്കിൽ പെട്ടു.
പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നെന്ന പരാതിയെത്തുടർന്നാണു റോഡ് കുഴിച്ചതെന്നാണു ജലഅതോറിറ്റിയുടെ വിശദീകരണം.
റോഡിലെ പൈപ്പ് നന്നാക്കാൻ റോഡ് കുഴിക്കുമെന്നു ദേശീയപാത അതോറിറ്റിയെ ഇന്നലെ രാവിലെ അറിയിച്ചിരുന്നു. അനുമതി ലഭിച്ച ശേഷമാണ് റോഡ് കുഴിച്ചതെന്നും ജലഅതോറിറ്റി അധികൃതർ പറഞ്ഞു. അതേസമയം പൈപ്പ് പൊട്ടലുണ്ടാകുന്ന ഭാഗത്ത് കുഴിച്ച ശേഷം ജലഅതോറിറ്റി ശരിയായി മൂടുന്നില്ലെന്നും കുഴി വലുതായി ജനം പരാതി പറയുന്നതു സ്ഥിരമായെന്നും ദേശീയപാതാ അതോറിറ്റി അധികൃതർ പറയുന്നു.
പലപ്പോഴും സമ്മർദം ചെലുത്തുമ്പോഴാണ് കുഴി മൂടാൻ ജലഅതോറിറ്റി തയാറാകുന്നതെന്നും ഇവർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

