പ്രായാധിക്യം മൂലം ജോലി ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പിണറായി വിജയൻ വീട്ടിലിരിക്കണമെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ. കൃഷ്ണദാസ് ആവശ്യപ്പെട്ടു.
കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം സർക്കാരിനും പ്രതിപക്ഷത്തിനും എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. പറ്റാത്ത ജോലിക്ക് പോകരുതെന്നും, കേരളത്തിൽ നടക്കുന്ന സമരങ്ങളിലുള്ളതെ ഡൽഹിയിലും നടന്നിട്ടുള്ളൂവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പി.സി. ജോർജിനെ അറസ്റ്റ് ചെയ്തത് ആശുപത്രിയിൽ നിന്നാണെന്ന കാര്യം മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ തിരഞ്ഞെടുപ്പിൽ ക്രമക്കേട് കാണിച്ചെന്ന കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ആരോപണം ശരിയെങ്കിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ രാജി വയ്ക്കണമെന്ന് പി.കെ.
കൃഷ്ണദാസ് ആവശ്യപ്പെട്ടു. അദ്ദേഹം ചുമതല ഏറ്റതിനു ശേഷമുള്ള തിരഞ്ഞെടുപ്പുകളിൽ ക്രമക്കേട് നടന്നെങ്കിൽ കേരള തിരഞ്ഞെടുപ്പിലും അതുണ്ടാകില്ലേ എന്നാണ് അദ്ദേഹം ഉന്നയിച്ച ചോദ്യം.
അഴിമതി ആരോപണത്തിന്റെ കറയുള്ള പിണറായി വിജയൻ എങ്ങനെ പ്രതിപക്ഷ സ്ഥാനത്ത് ഇരുന്ന് സർക്കാരിന്റെ അഴിമതികളെ ചോദ്യം ചെയ്യാനാകും അതിനാൽ അദ്ദേഹം രാജീവയ്ക്കണം. സിപിഎം കോൺഗ്രസ് ഡീൽ ആണ് സംസ്ഥാനത്ത് നടക്കുന്നത്.
ഡൽഹി സമരത്തിൽ പങ്കെടുത്തതിന് പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി നിയമസഭയിൽ പൂവിട്ടു സ്വീകരിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. നാളെ നിയമസഭയിലേക്ക് ഇരുവരും രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് മാർച്ച് നടത്തുമെന്നും നിയമസഭയ്ക്കുള്ളിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ബിജെപി വ്യക്തമാക്കി.
തിരുവനന്തപുരം കോർപറേഷൻ ഭരണത്തെ കരിനിയമങ്ങൾ ഉപയോഗിച്ച് എൽഡിഎഫും യുഡിഎഫും ചേർന്നു അട്ടിമറിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിഷേധങ്ങളുടെ ഭാഗമായി വരുന്ന 13ന് നിയമസഭ മാർച്ച് സംഘടിപ്പിക്കും.
കൗൺസിലർ സുഗതന്റെ കുടുംബവും വാർഡിലെ വോട്ടർമാരും ഇതിൽ പങ്കെടുക്കും. ഒക്ടോബർ 16-ാം തീയതി നിയമസഭ അവസാനിക്കുന്ന അന്ന് യുവമോർച്ച പ്രവർത്തകരുടെ നിയമസഭ മാർച്ച് നടക്കും.
ഒക്ടോബർ 18 മുതലാണ് ജനസഭകൾ സംഘടിപ്പിക്കുന്നത്. ഒക്ടോബർ 26-ാം തീയതി മഹിളാ മോർച്ചയും മാർച്ച് നടത്തും.
തദ്ദേശ സ്ഥാപനങ്ങളെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് ഒക്ടോബർ 28-ാം തീയതി പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ തുടങ്ങിയവർ നിയമസഭ മാർച്ച് നടത്തും.
എസ്ഐആറിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ ഈ മാസം 13 മുതൽ കേരളത്തിലെ 30 കേന്ദ്രങ്ങളിൽ, അതായത് 14 റെവന്യൂ ജില്ലാ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ജനസഭകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. വാർത്താസമ്മേളനത്തിൽ നേതാക്കളായ ഷോൺ ജോർജ്, ലിജിൻ ലാൽ എന്നിവരും സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

