എരുമേലി മേഖലയിൽ ഗുരുതരമായ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് വെന്റിലേറ്ററിൽ കഴിയുന്ന ഒന്നര വയസ്സുകാരി ഋഗ്വേദ രാഹുലിന്റെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് കുടുംബവും നാട്ടുകാരും. ശ്രീനിപുരം ചേലനിൽക്കുംപുരയിടത്തിൽ സി.ആർ.രാഹുലിന്റെയും ജൂഡിത്തിന്റെയും ഇളയ മകളാണ് ന്യുമോണിയ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളത്.
രണ്ടാഴ്ച മുൻപ് പനിയെ തുടർന്ന് കുട്ടിയെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗാവസ്ഥ വഷളാവുകയായിരുന്നു. കടുത്ത ന്യുമോണിയയും ശ്വാസസ്തംഭനവും ഉണ്ടായതിനെ തുടർന്ന് കുട്ടിയുടെ ശ്വാസകോശത്തിന്റെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിലായി.
തുടർന്ന് കഴിഞ്ഞ മാസം 29 മുതൽ രാജഗിരി ആശുപത്രിയിലെ ശിശുരോഗ ചികിത്സാ വിഭാഗത്തിൽ വെന്റിലേറ്ററിന് പുറമെ എക്മോ (ECMO) ജീവൻരക്ഷാ പിന്തുണയിലാണ് കുട്ടി കഴിയുന്നത്. ദിനംപ്രതി ലക്ഷക്കണക്കിന് രൂപയാണ് ഈ അത്യാധുനിക ചികിത്സയ്ക്കായി ചെലവാകുന്നത്.
കുട്ടിയെ പൂർണ്ണ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാൻ ദീർഘനാൾ എക്മോ ചികിത്സ തുടരേണ്ടതുണ്ടെന്നും, ഇതിനായി ഏകദേശം 40 ലക്ഷം രൂപ ആവശ്യമാണെന്നും ഡോക്ടർമാർ വ്യക്തമാക്കുന്നു. പെരുമ്പാവൂരിലെ ഒരു ഹോട്ടലിൽ ഓഫീസ് ജീവനക്കാരനാണ് കുട്ടിയുടെ പിതാവായ രാഹുൽ.
രുദ്രപ്രതാപ് (7), ഋത്വിക (1½) എന്നിവരാണ് മറ്റ് മക്കൾ. ഇത്രയധികം തുക താങ്ങാൻ കഴിയാത്ത ദയനീയ സാമ്പത്തിക സ്ഥിതിയിലാണ് ഈ കുടുംബം.
ചികിത്സാ ചെലവുകൾ കണ്ടെത്തുന്നതിനായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു ജനകീയ ചികിത്സാസഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സുമനസ്സുകളുടെ കാരുണ്യത്തിലൂടെ മാത്രമേ കുഞ്ഞിന്റെ ജീവൻ തിരിച്ചുപിടിക്കാൻ സാധിക്കൂ എന്ന നിലയിലാണ് കുടുംബം.
ഋഗ്വേദയുടെ ചികിത്സാ സഹായത്തിനായി പിതാവ് സി.ആർ. രാഹുലിന്റെ പേരിൽ യൂണിയൻ ബാങ്കിൽ പ്രത്യേക അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

