മരങ്ങാട്ടുപിള്ളി ∙കാർഷിക മേഖലയിലെ പുത്തൻ അറിവുകൾ, വിജ്ഞാനം പകർന്നു സെമിനാറുകൾ, മണ്ണിന്റെ ഗന്ധമുള്ള വേറിട്ട മത്സരങ്ങൾ.
മരങ്ങാട്ടുപിള്ളി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാർഷിക കർഷക ക്ഷേമ വകുപ്പ്,ആരോഗ്യ വകുപ്പ്, മൃഗ സംരക്ഷണ വകുപ്പ്, കാർഷിക വികസന സമിതി, മരങ്ങാട്ടുപിള്ളി സർവീസ് സഹകരണ ബാങ്ക്, വിവിധ കർഷക കൂട്ടായ്മകൾ, വ്യാപാരികൾ, സ്വാശ്രയ കർഷക സമിതി, കുടുംബശ്രീ, വായനശാലകൾ, ആർപിഎസുകൾ, വിവിധ സംഘടനകൾ തുടങ്ങിയവയുടെ സഹകരണത്തോടെ കാർഷികോത്സവ്–25ന് ഉത്സവാന്തരീക്ഷം.
മത്സര വൈവിധ്യം
കപ്പ പൊളിയ്ക്കൽ, തേങ്ങ പൊതിയ്ക്കൽ മത്സരങ്ങളായിരുന്നു ആദ്യം. 5 മിനിട്ട് സമയം കൊണ്ടു ആറും ഏഴും കിലോഗ്രാം പച്ചക്കപ്പ പൊളിച്ചവർ മത്സരത്തിനുണ്ടായിരുന്നു.
കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ തേങ്ങ പൊതിച്ചവരും കാഴ്ചക്കാരെ ആവേശത്തിലാക്കി. വൈകിട്ട് കാർഷികോത്സവത്തിന്റെ ആവേശം കുടിയിരുപ്പിൽ പാടത്തേക്കു നീങ്ങി.
ഒരുക്കിയ പാടത്തു വനിതകളും പുരുഷന്മാരും കുട്ടികളും ചേറ്റിലോട്ടം മത്സരത്തിന്റെ ഭാഗമായി. പുരുഷന്മാരുടെ മത്സരത്തിലാണ് ആവേശം ഏറ്റവും വർധിച്ചത്.
ചേറിന്റെ മണം ആസ്വദിച്ചു എല്ലാവരും ഓടി. കുട്ടികളുടെ മത്സരത്തിൽ 3 പേർ എത്തി.
വനിതകളുടെ മത്സരത്തിൽ രണ്ടു പേർ മാത്രമാണ് പങ്കെടുത്തത്.
കൃഷി സംസ്കാരത്തിന്റെ പഴയ ഓർമകൾ ഉണർത്തി ഞാർ നടീൽ മത്സരവും നടന്നു. പാടത്തു നിന്നു വീണ്ടും സമ്മേളന നഗരിയിൽ എത്തിയപ്പോൾ കുടവയർ മത്സരത്തിന്റെ തിരക്ക്.കുടവയർ ഉണ്ടെന്നു കരുതി ഒതുങ്ങി നിൽക്കേണ്ട
എന്നു ഉറപ്പിച്ച് 7 പേർ മത്സരത്തിനു എത്തി.മികച്ച കുടവയറിനു ലഭിച്ചത് 5000 രൂപ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 3000 രൂപയും മൂന്നാം സമ്മാനം 2000 രൂപയുമാണ്.
ഓർമ പരിശോധന, വെയ്റ്റ് ബാലൻസിങ്,വടംവലി, നടത്തം മത്സരങ്ങളും കാർഷികോത്സവത്തിന്റെ ഭാഗമായിരുന്നു.കലാസന്ധ്യയുടെ ഉദ്ഘാടനം പ്രശസ്ത സിനിമ താരം അനൂ പ് ചന്ദ്രൻ നിർവഹിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.
വിളംബരറാലിയും ഉദ്ഘാടനവും
പഞ്ചായത്തിന്റെ അതിർത്തിയായ നാടുകുന്ന് നിന്നാരംഭിച്ച വിളംബര റാലി പാലാ ഡിവൈഎസ്പി കെ.സദൻ ഫ്ലാഗ് ഓഫ് ചെയ്തു. ഹോളിക്രോസ് പള്ളി വികാരി ഫാ.തോമസ് പഴവക്കാട്ടിൽ, പഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
സമ്മേളന നഗരിയായ സെന്റ് ഫ്രാൻസിസ് അസീസി പള്ളി പാരിഷ് ഹാളിനു മുന്നിൽ സംഘാടക സമിതി ചെയർമാനും പഞ്ചായത്ത് പ്രസിഡന്റുമായ ബെൽജി ഇമ്മാനുവൽ പതാക ഉയർത്തി.ആണ്ടൂർ നഴ്സിങ് കോളജ് വിദ്യാർഥികൾ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് നടത്തി.
പ്രദർശന വിപണന മേള മരങ്ങാട്ടുപിള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എം. തോമസ് ഉദ്ഘാടനം ചെയ്തു.
കാർഷികോത്സവ് 2025 കെ.ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു.
മോൻസ് ജോസഫ് എംഎൽഎ,ജില്ല പഞ്ചായത്തംഗം പി.എം.മാത്യു,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ രാജു,കൃഷി ഓഫിസർ മനു കൃഷ്ണൻ, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ എ.തുളസീദാസ്,സിറിയക് മാത്യു,ജാൻസി ടോജോ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന ഹോർട്ടികൾചർ മിഷന്റെ നേതൃത്വത്തിൽ നടത്തിയ കാർഷിക സെമിനാർ സിബി തോമസ് നയിച്ചു.
തുടർന്ന് സൗജന്യ പച്ചക്കറിത്തൈ വിതരണവും കർഷക സദ്യയും നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]