
രാമപുരം ∙ വെള്ളക്കെട്ടിൽ വലഞ്ഞ് വിദ്യാർഥികൾ എസ്എച്ച് ഗേൾസ് സ്കൂളിനു മുൻപിൽ റോഡ് വശത്തുകൂടി നടക്കാൻ പോലും വയ്യാത്ത വിധത്തിലാണ് വെള്ളക്കെട്ട്. ചെറുതായി ഒരു മഴ പെയ്താൽ റോഡ് വശത്ത് കൂടെ മാത്രമല്ല റോഡിൽക്കൂടി പോലും നടക്കാൻ കഴിയാത്ത സ്ഥിതിയാണ് വിദ്യാർഥികൾക്കും അധ്യാപകർക്കുമുള്ളത്.
മഴക്കാലം ആരംഭിക്കുമ്പോൾ തുടങ്ങുന്ന വെള്ളക്കെട്ട് പതിയെ ചെളിയും തെന്നലുമൊക്കെയായി മാറുകയാണ്. ഒരു മഴയ്ക്കു തന്നെ റോഡ് തോടായി മാറുകയാണ്.
അപകടകരമായ വളവുള്ള സ്ഥലമായതിനാൽ അമിതവേഗത്തിൽ എത്തുന്ന വാഹനങ്ങളും ഭീഷണിയാണ്. വൈദ്യുതത്തൂണുകളിൽ നിന്നുള്ള സ്റ്റേ കമ്പികളും നിൽക്കുന്നത് ഈ വെള്ളക്കെട്ടിലാണ്. വെള്ളക്കെട്ട് അപകടഭീഷണി ഉയർത്തുന്നതിനാൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും വിദ്യാർഥികളുടെയും ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]