ചോലത്തടം∙ മഹാദേവ ക്ഷേത്രത്തിൽ മോഷണം. ശ്രീകോവിലിന്റെയും തിടപ്പള്ളിയുടെയും ശിവക്ഷേത്രത്തിന്റെയും ഗണപതിയുടെ അമ്പലത്തിലെയും വാതിലുകൾ തകർത്താണ് മോഷണം നടത്തിയത്.
ഓഫിസ് മുറിയുടെ വാതിൽ തകർത്ത് അലമാരകളും മേശയും കുത്തിത്തുറന്ന നിലയിലാണ്.
ഗണപതിയുടെ അമ്പലത്തിന്റെ താഴും തകർത്തു. സ്വർണപ്പൊട്ട്, ചന്ദ്രക്കല, ഭണ്ഡാരപ്പെട്ടികളിലെ പണം എന്നിവ മോഷണം പോയി. വ്യാഴാഴ്ച ഉച്ചയോടെയാണ് ക്ഷേത്രം ഭാരവാഹികൾ മോഷണം വിവരം അറിയുന്നത്.
മാസപൂജ മാത്രമുള്ള ക്ഷേത്രത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ഭാരവാഹികൾ ഇതിനു മുൻപ് ക്ഷേത്രത്തിലെത്തിയത്.
പിക്കാസ് ഉപയോഗിച്ചാണ് മോഷ്ടാവ് വാതിലുകളും അലമാരകളും തകർത്തത്. ക്ഷേത്രത്തിലെ 3 വാതിലുകൾ, 4 അലമാരകൾ, 5 ഭണ്ഡാരപ്പെട്ടികൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. ഏകദേശം 5 ലക്ഷം ര ൂപയുടെ നഷ്ടമുണ്ടായതായി ക്ഷേത്രം സെക്രട്ടറി സി.എൻ.ശശി ചാലിൽ പറഞ്ഞു.
വ്യാഴാഴ്ച ഈരാറ്റുപേട്ട
എസ്എച്ച്ഒ കെ.ജെ.തോമസിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പിക്കാസ് ക്ഷേത്രപരിസരത്തുനിന്ന് കണ്ടെടുത്തു. എസ്ഐ എൻ.എൽ.ബിനുവിന്റെ നേതൃത്വത്തിൽ ഇന്നലെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
പൊലീസ് നായ ക്ഷേത്രത്തിൽനിന്ന് 200 മീറ്ററോളം ഓടി കാവാലം റോഡിലേക്കു പോകുന്ന നടപ്പുവഴിയിൽ കയറി നിന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

