വൈക്കം ∙ ഉല്ലലയ്ക്കു പുറമേ ചേർത്തലയിലും ഇടയാഴത്തും ജൈവകർഷകൻ ഉല്ലല പുളിക്കാശേരിൽ കെ.ചെല്ലപ്പൻ ഫാം നടത്തിയിരുന്നു. കുറഞ്ഞ വിലയ്ക്ക് അദ്ദേഹം നൽകിയിരുന്ന തൈകൾ വാങ്ങാൻ മറ്റു ജില്ലകളിൽ നിന്നുപോലും കർഷകർ എത്തിയിരുന്നു.
ഫാമുകൾക്കായി പലയിടങ്ങളിൽനിന്നായി 15 ലക്ഷത്തിലേറെ രൂപ അദ്ദേഹം വായ്പയെടുത്തിരുന്നതായും ബന്ധുക്കൾ പറയുന്നു. ഉല്ലല സർവീസ് കോഓപ്പറേറ്റീവ് ബാങ്കിൽ മാത്രം 10 ലക്ഷത്തിനടുത്ത് കടമുണ്ട്.
ഫാമിൽ വീണ് അരയ്ക്കു താഴേക്കു ചലനേശഷി നഷ്ടപ്പെട്ടതിനുശേഷമാണു ചെല്ലപ്പൻ വെച്ചൂർ ഇടയാഴത്ത് നഴ്സറി ആരംഭിച്ചത്.
ഉല്ലലയിലെ ഫാം പൊളിച്ചാണ് ഇടയാഴത്തെ നഴ്സറി തുടങ്ങിയത്. ഫാം നിന്നിരുന്ന ഭൂമി മകനു കൈമാറിയെങ്കിലും അതും കടത്തിലായിരുന്നു.
ഇടയാഴത്തെ ഫാമിന്റെ താക്കോലും കഴിഞ്ഞ ദിവസം മകനു ചെല്ലപ്പൻ കൊടുത്തിരുന്നു. തന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കണമെന്നു മകനോടു നിർദേശിക്കുകയും ചെയ്തിരുന്നു.
പച്ചക്കറിത്തൈകളായിരുന്നു ചെല്ലപ്പൻ പ്രധാനമായും വിറ്റിരുന്നത്.
സർക്കാർ ഓഫിസുകൾക്കു മുൻപിലും കോട്ടയം കലക്ടറേറ്റിനു മുൻപിലുമൊക്കെ പച്ചക്കറിത്തൈകൾ വിൽക്കാനെത്തിയിരുന്നു. പല സർക്കാർ സ്ഥാപനങ്ങളിലും ചെല്ലപ്പന്റെ നേതൃത്വത്തിൽ ജൈവകൃഷിത്തോട്ടം ഒരുക്കിയിട്ടുമുണ്ട്.
ചെല്ലപ്പൻ ഉപയോഗിച്ചിരുന്ന പെട്ടി ഓട്ടോറിക്ഷ ഇന്നലെ പൊലീസ് കുടുംബാംഗങ്ങൾക്കു വിട്ടുകൊടുത്തു. ഈ വണ്ടിയിലെത്തിയാണു ചെല്ലപ്പൻ ജീവനൊടുക്കിയതെന്നാണു നിഗമനം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

