
കോട്ടയം ∙ പ്ലസ് വൺ പരീക്ഷയ്ക്ക് 68% മാർക്ക്. ഇനി വ്യാഴാഴ്ച ആരംഭിക്കുന്ന പ്ലസ് ടു രണ്ടാം വർഷ പരീക്ഷയ്ക്ക് 80% മാർക്ക് നേടുകയാണ് ലക്ഷ്യം.
കുമരകം സൗത്ത് പുത്തൻകരിച്ചിറ പി.ടി.രാജമ്മ 66–ാം വയസ്സിൽ തന്റെ പഠനവിശേഷങ്ങൾ പങ്കുവച്ചു. സാക്ഷരതാ മിഷന്റെ കേന്ദ്രത്തിൽ കഴിഞ്ഞദിവസമാണ് പഠനം പൂർത്തിയായത്. നാടൻ പാട്ടുകളുടെ ആശാട്ടി കൂടിയാണ് രാജമ്മ.
പ്ലസ് ടു ‘വിദ്യാർഥികളുടെ’ ഒത്തുചേരലിൽ നാടൻപാട്ടുകളും സിനിമാപ്പാട്ടുകളും പാടി രാജമ്മ പഠിതാക്കളുടെ ‘വിടവാങ്ങൽ’ രംഗം ഉഷാറാക്കി.
തൊഴിലുറപ്പ്– കർഷക തൊഴിലാളിയായ രാജമ്മ അവരുടെ കൂട്ടായ്മയിലും വിശ്രമവേളകളിലും പാടാറുണ്ട്. വയസ്കരക്കുന്ന് ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ശനിയും ഞായറും പൊതുഅവധി ദിവസങ്ങളിലുമായിരുന്നു ക്ലാസുകൾ.
24 വയസ്സ് മുതലുള്ളവർ പഠിതാക്കളാണ്.
ഇവരിൽ ഏറ്റവും പ്രായം കൂടുതൽ രാജമ്മയ്ക്കാണ്. കോട്ടയം സെന്ററിൽ മാത്രം 123 വിദ്യാർഥികളാണുള്ളത്.
ഇംഗ്ലിഷ്, ചരിത്രം, പൊളിറ്റിക്സ്, സാമൂഹിക ശാസ്ത്രം തുടങ്ങി 6 വിഷയങ്ങളിലാണ് പരീക്ഷ. അഞ്ചാം ക്ലാസിൽ പഠനം നിർത്തിയ രാജമ്മ 61 –ാം വയസ്സിലാണ് 10–ാം ക്ലാസ് തുല്യതാ പരീക്ഷ വിജയിച്ചത്. ഭർത്താവ് വാവയും പഠനത്തിനു പൂർണപിന്തുണയുമായി ഒപ്പമുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]