തലയോലപ്പറമ്പ് ∙ തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ പാർക്ക് ചെയ്ത പാചകവാതക സിലിണ്ടർ കയറ്റി വന്ന ലോറിയിലെ സിലണ്ടറിന്റെ നോബ് തകർത്ത് തീ വച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. അതുവഴി വന്ന കാർ യാത്രക്കാരന്റെ അവസരോചിതമായ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി.
സംഭവവുമായി ബന്ധപ്പെട്ട് കടപ്ലാമറ്റം ഉണുക്കുംപാറ സ്വദേശി ജയ്മോനെ(33) തലയോലപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.
തലയോലപ്പറമ്പ്- എറണാകുളം റോഡിൽ വെട്ടിക്കാട്ടുമുക്ക് പാലത്തിനു സമീപം ഇന്നലെ പുലർച്ചെ 12.30ന് ആണ് സംഭവം. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് സ്വദേശി ഷറൂൺ എറണാകുളത്തു നിന്നു പന്തളത്തേക്കു ഗ്യാസ് സിലിണ്ടറുമായി പോകുന്നതിനിടെ കുളിച്ച് ഭക്ഷണം കഴിച്ചിട്ടു വരുന്നതിനായി പാലത്തിനു സമീപം ലോറി പാർക്ക് ചെയ്തശേഷം വീട്ടിലേക്കു പോയി.
ഇതിനിടെ ലോറിയുടെ മുകളിൽ കയറിയ യുവാവ്, നിറച്ച ഒരു ഗ്യാസ് സിലിണ്ടറിന്റെ മുകൾഭാഗം തകർത്ത് ഗ്യാസ് ചോർന്നു തുടങ്ങിയപ്പോൾ തീ കൊളുത്തുകയായിരുന്നു. ഇതുവഴി എത്തിയ കാർ യാത്രക്കാരൻ സംഭവം കണ്ട് ഉടൻ തൊട്ടടുത്തുള്ള വീട്ടുകാരെ അറിയിച്ചു.
വീട്ടുകാർ ഉടൻ പൊലീസിലും വൈക്കം അഗ്നിരക്ഷാസേനയിലും വിവരം അറിയിക്കുകയായിരുന്നു. സേന എത്തിയാണ് തീ അണച്ചത്.
മറ്റു സിലിണ്ടറുകളിലേക്കു തീ പടരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
ജയ്മോൻ വെള്ളിയാഴ്ച വൈകിട്ടു മുതൽ പ്രദേശത്ത് കറങ്ങി നടക്കുന്നത് നാട്ടുകാർ കണ്ടിരുന്നതായി പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഫൊറൻസിക് സംഘം ഇന്നലെ സ്ഥലത്തെത്തി പരിശോധന നടത്തി. യുവാവ് തീവച്ച പാചകവാതക സിലിണ്ടർ, ലോറി തുടങ്ങിയവ പരിശോധിച്ച് സാംപിളുകൾ ശേഖരിച്ചു.
അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽവിട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

