അരുവിത്തുറയിൽ ആവേശകരമായ തുടക്കം കുറിച്ചുകൊണ്ട് മഹാത്മാഗാന്ധി സർവകലാശാലാ പഞ്ചഗുസ്തി മത്സരങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. അരുവിത്തുറ സെന്റ് ജോർജ് കോളജ് കളിമുറ്റത്ത് നടന്ന ഉദ്ഘാടനച്ചടങ്ങിൽ ഈരാറ്റുപേട്ട
മുൻസിപ്പൽ ചെയർമാൻ വി.പി. നാസറും കോളജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ടും തമ്മിലുള്ള സൗഹൃദ പഞ്ചഗുസ്തി മത്സരം കൗതുകകരമായി.
കോളജ് മാനേജർ വെരി റവ. മാത്യു ചന്ദ്രൻ കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കോളജ് പ്രിൻസിപ്പൽ പ്രൊഫ.
ഡോ. സിബി ജോസഫ്, കോളജ് ബർസാർ റവ.ഫാ.ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ.
ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർളി, സംസ്ഥാന പഞ്ചഗുസ്തി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോണി ഏളൂർ, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ വി.
മാത്യു, കോളേജ് യൂണിയൻ ചെയർമാൻ മുഹമ്മദ് ഫയാസ് തുടങ്ങിയ പ്രമുഖർ സംബന്ധിച്ച് സംസാരിച്ചു. പുരുഷ വിഭാഗത്തിൽ ഇടത്, വലത് കൈകളിലായി 24 വ്യത്യസ്ത ശരീരഭാര ഇനങ്ങളിലും, വനിതാ വിഭാഗത്തിൽ ഇരു കൈകളിലുമായി 18 ശരീരഭാര ഇനങ്ങളിലുമാണ് മത്സരങ്ങൾ പുരോഗമിക്കുന്നത്.
സർവകലാശാലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായികതാരങ്ങളുടെ പങ്കാളിത്തംകൊണ്ട് മത്സരം സജീവമായി തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

