എരുമേലി ∙ രണ്ട് ജില്ലകളുടെ അതിർത്തിയിലായതാണ് കുളമാംകുഴി സുഭാഷ് വായനശാലയുടെ അടിസ്ഥാന പ്രശ്നം. കോട്ടയം, പത്തനംതിട്ട
ജില്ലകളുടെ അതിർത്തിയായ കുളമാംകുഴിയിൽ പ്രവർത്തിക്കുന്ന ഈ വായനശാലയുടെ അതിർത്തി തിരിക്കുന്നത് റോഡ് വെച്ചൂച്ചിറ റോഡ് ആണ്. കോട്ടയം ജില്ലയിലാണ് സുഭാഷ് വായനശാലയുടെ കെട്ടിടം .
എന്നാൽ പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്ക് ലൈബ്രറി കൗൺസിലിലാണു ഈ വായനശാല റജിസ്റ്റർ ചെയ്തിട്ടുള്ളത്.
വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വായനശാലയ്ക്ക് സ്വന്തം കെട്ടിടം നിർമിക്കാൻ മൂന്നര സെന്റ് സ്ഥലം സൗജന്യമായി ലഭിച്ചിട്ടുണ്ട്.
ഇവിടെ കെട്ടിടം നിർമിക്കാനുള്ള ഫണ്ട് കണ്ടെത്തുന്നത് ശ്രമിച്ചെങ്കിലും ‘അവിടെയും ഇവിടെയും’ ആയുള്ള പ്രവർത്തനം ഫണ്ട് ലഭ്യമാകുന്നതിനു തടസ്സമായി. റാന്നി താലൂക്ക് ലൈബ്രറി കൗൺസിലിൽ റജിസ്റ്റർ ചെയ്തിട്ടുള്ളതിനാൽ കെട്ടിടം നിർമിക്കുന്നതിനായി റാന്നി എംഎൽഎ ഫണ്ട് ലഭ്യമാക്കാമെന്ന് ഉറപ്പ് ലഭിക്കുകയും ഇത് സംബന്ധിച്ച് പ്രപ്പോസൽ സമർപ്പിക്കുകയും ചെയ്തു.
എന്നാൽ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്നതിനാൽ റാന്നി എംഎൽഎയുടെ ഫണ്ട് ലഭ്യമാക്കാൻ കഴിയില്ലെന്ന് മറുപടി ലഭിച്ചു.
പൂഞ്ഞാർ എംഎൽഎയുടെ ഫണ്ട് ലഭിക്കുന്നതിനു ശ്രമിച്ചെങ്കിലും കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിൽ ഉൾപ്പെട്ടാൽ മാത്രമേ ഇവിടെ പൂഞ്ഞാർ എംഎൽഎയുടെ ഫണ്ട് ഉപയോഗിക്കാൻ കഴിയൂവെന്നു നിയമോപദേശം ലഭിച്ചു. ഇതിൽ പ്രകാരം റാന്നി താലൂക്കിൽ നിന്ന് കാഞ്ഞിരപ്പള്ളി താലൂക്ക് കൗൺസിലിലേക്ക് മാറ്റാൻ ഒറു വർഷം മുൻപ് അപേക്ഷ നൽകിയെങ്കിലും ഇതുവരെ തീരുമാനം ആയിട്ടില്ലെന്ന് ഭാരവാഹികൾ പറയുന്നു.
ലക്ഷങ്ങളുടെ പുസ്തകങ്ങൾ ചിതലരിക്കുന്നു
∙1953 ൽ സ്ഥാപിതമായ സുഭാഷ് ലൈബ്രറിയിൽ ഇപ്പോൾ 10 ലക്ഷം രൂപയിൽ അധികമുള്ള പുസ്തകമുണ്ട്.
അന്നു മുതൽ വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. വെട്ടുകല്ല് കെട്ടിയ പഴയ കെട്ടിടമായതിനാൽ ചിതൽ ശല്യം രൂക്ഷമാണ്.
പുസ്തകങ്ങൾ ചിതൽ എടുക്കുന്നതു മൂലം ഇവ സൂക്ഷിക്കാൻ ഏറെ ബുദ്ധിമുട്ടുകയാണ്. പുതിയ കെട്ടിടം നിർമിക്കുക എന്നതുമാത്രമാണു ഏക പരിഹാരം. ചീരാംകുഴിയിൽ സി.ടി.
കുരുവിള (കുട്ടിച്ചൻ) വാടക കെട്ടിടത്തിനോടു ചേർന്ന് മൂന്നര സെന്റ് സ്ഥലം ലൈബ്രറി കെട്ടിടം നിർമിക്കാൻ സൗജന്യമായി കൈമാറി.
ഇതിനുള്ള ശ്രമം ആരംഭിച്ചപ്പോഴാണ് ജില്ലകളുടെ അതിർത്തി പ്രതിസന്ധി നേരിട്ടത്. 100 അംഗങ്ങളുള്ള ലൈബ്രറിയിൽ 30 സജീവ അംഗങ്ങളും ഉണ്ട്.
സൗജന്യ ചികിത്സാ ക്യാംപുകളും നടത്തിവരുന്നു. ഓണം, ക്രിസ്മസ് മറ്റ് ആഘോഷങ്ങൾ എന്നിവയും ലൈബ്രറിയുടെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
സി.ടി. കുരുവിള പ്രസിഡന്റ് ആയും എ.കെ.
ടോമി സെക്രട്ടറിയുമായുള്ള കമ്മിറ്റിയാണ് ലൈബ്രറിയുടെ ഭരണ ചുമതല വഹിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]