
കുമരകം∙ കുമരകം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ടൂറിസം ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘വാക് വിത്ത് ദി സ്കോളർ’ എന്ന പരിപാടി സംഘടിപ്പിച്ചു.
സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഉന്നത വ്യക്തികൾ വിദ്യാർഥികളുമായി അനുഭവങ്ങൾ പങ്കിടുന്ന പരിപാടിയാണിത്.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിൽ ഗവേഷണം പൂർത്തിയാക്കിയ കെനിയൻ പൗരനായ അലി ഹരേ റുവായുമായിട്ടാണ് കുട്ടികൾ സംവദിച്ചത്. കെനിയയിലെ കിലീഫി എന്ന സംസ്ഥാനത്തെ പ്രാദേശിക ഭരണകർത്താവ്, സ്വതന്ത്ര ഇലക്ഷൻ മണ്ഡല പുനർനിർണയ കമ്മീഷനിലെ അംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2013 ൽ കെനിയയിൽ നടന്ന പൊതു തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ചുമതലയടക്കം മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തിയായിരുന്നു.
അവിടുത്തെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ കുറിച്ചും, പ്രാദേശിക ഭരണസംവിധാനത്തെ കുറിച്ചും അദ്ദേഹം കുട്ടികളുമായി സംസാരിച്ചു. കെനിയയിലെ ഭക്ഷണക്രമം, ചരിത്ര പ്രാധാന്യമായ സ്ഥലങ്ങൾ, പ്രധാന ദേശീയ ഉത്സവങ്ങൾ, കാലാവസ്ഥാ വ്യതിയാനം, എന്നിവയൊക്കെ ചർച്ചയ്ക്ക് വിധേയമായി കേരളത്തിലെ പ്രത്യേകിച്ച് കോട്ടയം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെ പറ്റി ടൂറിസം ക്ലബ് അംഗങ്ങൾ തയ്യാറാക്കിയ അവതരണം ശ്രദ്ധേയമായി.
എന്തുകൊണ്ടാണ് കേരളത്തെ ഉപരിപഠനത്തിന് തെരഞ്ഞെടുത്തത് എന്ന ചോദ്യത്തിന് കേരളം ഏറ്റവും ശാന്തമായ സംസ്ഥാനമാണെന്നും കേരളത്തിലെ ജനങ്ങൾ സഹജീവികളോട് കരുതൽ ഉള്ളവരാണെന്നും കേരളം വിദ്യാഭ്യാസരംഗത്ത് വളരെയധികം മുന്നിലാണെന്നും അതുകൊണ്ടാണ് കേരളം തന്റെ ഉപരിപഠനത്തിന് കേരളം തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു കേരളത്തിലെ തെരഞ്ഞെടുപ്പ് സംവിധാനം മാതൃകാപരമാണെന്നും തിരഞ്ഞെടുപ്പ് ബോധവൽക്കരണ പ്രവർത്തനങ്ങൾ ബഹു ദൂരം മുന്നിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അദ്ദേഹത്തോടൊപ്പം എംജി യൂണിവേഴ്സിറ്റിയിൽ ഗവേഷക വിദ്യാർഥിയായ കെനിയൻ സ്വദേശി നിക്കോളാസ് കൃപ്ടീഷ ചെസാരോയും അദ്ദേഹത്തിനൊപ്പം സംവാദത്തിൽ പങ്കെടുത്തു.
സ്കൂൾ പിടിഎ പ്രസിഡന്റ് വിഎസ് സുഗേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ടി സത്യൻ,വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ എം എസ് ബിജീഷ്,ഹെഡ് മാസ്റ്റർ എസ് കെ നിഷാദ്, അധ്യാപകരായ ഡോ. ഷോബി ദാസ്,സിനി ചാൾസ്, പൂജ ചന്ദ്രൻ,പി സി പ്രതീഷ്, കെ.എസ്.
വിജയകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]