മുണ്ടക്കയം ∙ വണ്ടൻപതാലിലെ തേക്കിൻ കൂപ്പിൽ കാട്ടുപോത്തിനെ ചത്തനിലയിൽ കണ്ടെത്തി. 14 വയസ്സോളം പ്രായമുള്ള കാട്ടുപോത്താണ് ചത്തത്.
പോത്തിന്റെ ദേഹത്ത് കാലപ്പഴക്കമുള്ള മുറിവുകള്‍ ഉണ്ടായിരുന്നു. വേടിയേറ്റ് ഉണ്ടായ മുറിവുകളാണോ എന്ന സംശയം നാട്ടുകാർ ഉന്നയിച്ചു.
തുടർന്ന് എരുമേലി റേഞ്ച് ഓഫിസർ ഹരിലാലിന്റെ നേതൃത്വത്തിൽ ഡോക്ടർ പരിശോധന നടത്തി. പോത്തുകൾ തമ്മിലുണ്ടായ സംഘർഷമായിരിക്കാം മരണകാരണമെന്നാണ് ഡോക്ടറുടെ വിലയിരുത്തൽ.
പോസ്റ്റുമോർട്ടത്തിന് ശേഷമേ കൃത്യമായ വിവരം അറിയാൻ കഴിയൂ. പോത്ത് ചത്ത് കിടന്നതിന് അരക്കിലോമീറ്റർ ദൂരത്തിൽ പോത്തുകൾ തമ്മിൽ സംഘർഷം ഉണ്ടാക്കിയതിന്റെ സൂചനകള്‍ വനം വകുപ്പിന് ലഭിച്ചിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

