കോട്ടയം ജില്ലയിലെ കങ്ങഴയിൽ ചികിത്സാ സഹായം അഭ്യർത്ഥിച്ച് ഒരു കുടുംബം രംഗത്ത്. ഇരു വൃക്കകളും തകർന്നതിനെ തുടർന്ന് ദുരിതത്തിലായ യുവാവാണ് സഹായം തേടുന്നത്.
കോട്ടയം കങ്ങഴ സ്വദേശി സിബി മാത്യു (38) ആണ് ചികിത്സാ ചെലവുകൾ കണ്ടെത്താനാവാതെ സുമനസ്സുകളുടെ കരുണ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 12 വർഷമായി ഡയാലിസിസ് ചെയ്തുവരികയാണ് സിബി.
ആഴ്ചയിൽ 3 ദിവസം ഇദ്ദേഹത്തിന് ഡയാലിസിസ് ചെയ്യേണ്ടതുണ്ട്. അവിവാഹിതനായ സിബി, അമ്മയ്ക്കുമൊപ്പം ചേട്ടന്റെ സംരക്ഷണത്തിലാണ് കഴിയുന്നത്.
ചേട്ടന്റെ ചെറിയ ജോലിയിൽ നിന്നുള്ള വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. ഇതുവരെ നാട്ടുകാരുടെ സഹായം കൊണ്ടാണ് ഡയാലിസിസ് മുടക്കം കൂടാതെ മുന്നോട്ട് കൊണ്ടുപോയത്.
എന്നാൽ നിലവിൽ മരുന്നിനും ഡയാലിസിസിനുമായി പ്രതിമാസം 35,000 രൂപ ആവശ്യമാണ്. ഈ വലിയ തുക കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് സിബിയും കുടുംബവും ജനങ്ങളുടെ സഹായം തേടുന്നത്.
സിബിയുടെ ചികിത്സാ സഹായാർഥം ഫെഡറൽ ബാങ്ക് നെടുംകുന്നം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

