മണർകാട് ∙ വിശുദ്ധ ദൈവമാതാവിനോടുള്ള പ്രാർഥനകളുമായി സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് ആചരിച്ച് തീർഥാടകർ.ദേവാലയത്തിലെ പ്രാർഥനാ ഗീതങ്ങളാൽ മുഖരിതമാണ് മണർകാട് ദേശം. മണർകാട് പള്ളിയുടെ പടിഞ്ഞാറുവശത്തെ കൽക്കുരിശിനു മുൻപിൽ വിശ്വാസികൾ ഇടമുറിയാതെ പ്രാർഥിച്ചു മടങ്ങുന്നുമുണ്ട്.
സുകൃതങ്ങളുടെ കുരിശ്
∙പള്ളിയിലെ കൽക്കുരിശ് വിശ്വാസികൾക്കു സുകൃതങ്ങളുടെ സുഗന്ധ സ്രോതസാണ്.
പരിശുദ്ധ ദൈവമാതാവിന്റെ സുനോറോ മണർകാട് പള്ളിയിൽ സ്ഥാപിച്ചതിന്റെ 30-ാം വാർഷികദിനമായ 2012 ഫെബ്രുവരി 25നു കൽക്കുരിശിൽ നിന്നു സുഗന്ധ തൈലം ഒഴുകിയിരുന്നു. തുടർന്ന് അതേ വർഷം ജൂൺ 29നും ജൂലൈ 4നും സമാനസംഭവം ഉണ്ടായി.
ഇടദിവസങ്ങളിൽ പോലും പള്ളിയിലെത്തുന്ന വിശ്വാസികൾ കൽക്കുരിശിനു മുൻപിൽ ശിരസ്സ് നമിക്കാതെ മടങ്ങില്ല. നാലു പടികളിലായി എണ്ണത്തിരി കത്തിക്കാൻ കഴിയുംവിധമാണു നിർമാണം.
ഇടമുറിയാതെ ഒഴുകുന്ന കൽക്കുരിശിലെ എണ്ണ ശേഖരിച്ചു ഭവനത്തിലേക്കു വിശ്വാസികൾ കൊണ്ടുപോകുന്നു. മുകളിൽ കാണുന്ന അത്രയും നീളം തന്നെ കൽക്കുരിശിനു താഴേക്കുമുണ്ടെന്നാണു വിശ്വാസം.
കുട്ടികൾക്കായി അടിമ നേർച്ച
∙മണർകാട് പള്ളിയിൽ കുട്ടികളെ അടിമവച്ചാൽ പരിശുദ്ധ കന്യാമറിയത്തിന്റെ സംരക്ഷണമുണ്ടാകുമെന്നാണ് വിശ്വാസം.
കുട്ടികളെ അടിമ വയ്ക്കുന്നതിന് ഒട്ടേറെയാളുകളാണ് പള്ളിയിലേക്ക് എത്തുന്നത്. എല്ലാദിവസവും പകൽ 12.30 മുതൽ 5 വരെയും 6 മുതൽ 9 വരെയും പള്ളിക്കകത്താണ് അടിമവയ്ക്കുന്നിതന് പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നത്.
‘ പ്രാർഥനയെ മുറികെപ്പിടിച്ച പരിശുദ്ധ കന്യാമറിയം’
∙ പരിശുദ്ധ കന്യാമറിയത്തിന്റെ ജീവിതം പ്രാർഥനനിർഭരമായിരുന്നുവെന്നു ഐസക് മാർ ഒസ്താത്തിയോസ് മെത്രാപ്പൊലീത്ത.
എട്ടുനോമ്പ് പെരുന്നാളിന്റെ നാലാം ദിനത്തിൽ മൂന്നിന്മേൽ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മെത്രാപ്പൊലീത്ത. പ്രാർഥന കുറഞ്ഞുപോകുന്ന ഈ കാലത്ത് പരിശുദ്ധ കന്യാമറിയത്തിന്റെ ജീവിതത്തിലൂടെ കടന്നുപോകണം.
പ്രാർഥനയില്ലാത്തയിടം വറ്റിവരണ്ടും പ്രാർഥിക്കുന്നയിടം പുഷ്ടിയുള്ള സ്ഥലവും ആകും. മണർകാട് പള്ളിക്ക് ഉള്ളിലും സമീപയിടങ്ങളിലും വരുമ്പോൾ പരിശുദ്ധ അമ്മയുടെ കൃപ വലയത്തിലേക്ക് നാനാജാതി മതസ്ഥർ ചേർത്ത് നിർത്തപ്പെടുന്നു. അതിനാലാണ് ഓരോവർഷവും പെരുന്നാളിന്റെ പ്രാധാന്യം വർധിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു.
പള്ളിയിൽ ഇന്ന്
∙ കരോട്ടെപള്ളിയിൽ കുർബാന – 6.00
∙ താഴത്തെ പള്ളിയിൽ പ്രഭാതനമസ്കാരം, മൂന്നിന്മേൽ കുർബാന– മർക്കോസ് മാർ ക്രിസോസ്റ്റമോസ് – 7.30
∙ പ്രസംഗം–11.00
∙ ഉച്ചനമസ്കാരം– 12.00
∙ പ്രസംഗം–കുറിയാക്കോസ് മണലേൽചിറ കോറെപ്പിസ്കോപ്പ– 2.30
∙ സന്ധ്യാനമസ്കാരം–5.00
∙ ധ്യാനശുശ്രൂഷ–ഡോ.കുര്യാക്കോസ് മാർ തെയോഫിലോസ്–6.00
പള്ളിയിൽ നാളെ
∙ കരോട്ടെപള്ളിയിൽ കുർബാന – 6.00
∙ താഴത്തെ പള്ളിയിൽ പ്രഭാതനമസ്കാരം, അഞ്ചിന്മേൽ കുർബാന– ഡോ.കുര്യാക്കോസ് മാർ തെയോഫിലോസ് – 7.30
∙ ഉച്ചനമസ്കാരം– 11.30
∙ പ്രദക്ഷിണത്തിനുള്ള മുത്തുക്കുട
വിതരണം–12.00 ∙ കുരിശുപള്ളികളിലേക്കുള്ള ചരിത്രപ്രസിദ്ധമായ പ്രദക്ഷിണം– 2.00 ∙ സന്ധ്യാനമസ്കാരം–5.00 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]