കോട്ടയം ∙ ഒന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. പുല്ലരിക്കുന്ന് സ്വദേശി അമൽ വിനയചന്ദ്രനെയാണ് (25) എക്സൈസ് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ പി.ജി.രാജേഷ് അറസ്റ്റ് ചെയ്തത്.
വീടിനു സമീപത്തുനിന്നാണ് പിടികൂടിയത്. വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപന നടത്തുന്നതിന് കഞ്ചാവ് എത്തിച്ചതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ക്രിസ്മസ് – ന്യു ഇയർ സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ചായിരുന്നു പരിശോധന.
അസി.
എക്സൈസ് ഇൻസ്പെക്ടർമാരായ അരുൺ സി.ദാസ്, ഹരിഹരൻ പോറ്റി, പ്രിവന്റീവ് ഓഫിസർമാരായ കെ.ജി.ജോസഫ്, കെ.അഫ്സൽ, കെ.പി.ഉണ്ണിക്കൃഷ്ണൻ, പ്രവീൺ ശിവാനന്ദ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.ജി.പ്രദീപ്, ശ്യാം ശശിധരൻ, ഒ.എ.അരുൺലാൽ, അജു ജോസഫ്, വനിതാ സിവിൽ എക്സൈസ് ഓഫിസർ കെ.ജി.അമ്പിളി എന്നിവർ പങ്കെടുത്തു. അമലിനെ കോടതി റിമാൻഡ് ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

