പ്രതിഷ്ഠാവാർഷികം
പാമ്പാടി ∙ വെള്ളൂർ വടക്ക് 2766ാം നമ്പർ എസ്എൻഡിപി ശാഖായോഗത്തിന്റെ പ്രതിഷ്ഠാവാർഷികവും ഗുരുജയന്തി ആഘോഷവും ഇന്നു മുതൽ 7 വരെ നടക്കും. ദിവസവും പുലർച്ചെ 5ന് പള്ളിയുണർത്തൽ, നിർമാല്യദർശനം, ഉഷഃപൂജ എന്നിവ നടക്കും.
ഇന്ന് 6.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമത്തെ തുടർന്ന് 9ന് കൊടിയേറ്റ്, കലശപൂജ, കലശാഭിഷേകം. വൈകിട്ട് 6ന് വിശേഷാൽ നെയ്വിളക്ക്, നൃത്തനൃത്യങ്ങൾ.
നാളെ 2.30ന് കായികമത്സരങ്ങളും കലാപരിപാടികളും നടക്കും.
കരുണയുടെ വഴിയും ആരാധനയും നാളെ
കുടക്കച്ചിറ∙ ഡിവൈൻ മേഴ്സി ധ്യാനകേന്ദ്രത്തിൽ നാളെ ആദ്യവെള്ളി 2 മുതൽ 5 വരെ ദൈവകരുണയുടെ നൊവേനയും ആരാധനയും കരുണയുടെ വഴിയും നടത്തും. ശുശ്രൂഷകൾക്ക് ഡയറക്ടർ ഫാ.
ജോയി വള്ളിയാംതടത്തിലും ഡിവൈൻ മേഴ്സി ടീമും നേതൃത്വം നൽകും.ഫോൺ: 7479180110, 9061209214.
താലൂക്ക് വികസന സമിതി യോഗം
പാലാ ∙ മീനച്ചിൽ താലൂക്ക് വികസന സമിതി യോഗം 8നു 10.30നു താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ നടത്തും.വചനാഭിഷേകം പാലാ ∙ ഗ്വാഡലുപ്പെ മാതാ ദേവാലയത്തിൽ ഇന്ന് 10 മുതൽ വചനാഭിഷേക ശുശ്രൂഷയും കുർബാനയും സൗഖ്യാരാധനയും നടത്തും.
സൗജന്യ നേത്ര ചികിത്സ ക്യാംപ്
ഏറ്റുമാനൂർ∙ ജനകീയ വികസന സമിതി, തെള്ളകം അഹല്യ ഐ കെയർ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര ചികിത്സ ക്യാംപ് 6ന് ഉച്ചകഴിഞ്ഞ് 2 മുതൽ ലോട്ടസ് തിയറ്ററിന് സമീപത്തെ മിനി ഓപ്പൺ ഹാളിൽ നടക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]