ഏറ്റുമാനൂർ∙ ബിഎസ്എൻഎല്ലിന്റെ മാൻഹോൾ എംസി റോഡിൽ വീണ്ടും ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നു. മഹാദേവ ക്ഷേത്രത്തിനു മുൻവശം മാൻഹോളിനു ചുറ്റുമായി രൂപപ്പെട്ട
കുഴിയാണ് അപകട കെണിയൊരുക്കുന്നത്.
പ്രധാന റോഡിൽ നിന്നും ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് കുഴി. മാൻഹോൾ ഉറപ്പിക്കാൻ ഇട്ട
കോൺക്രീറ്റും സമീപത്തെ ടാറിങ്ങും ഇളകിമാറിയാണ് കുഴി രൂപപ്പെട്ടത്. കുഴിയിൽ വീണ് അപകടത്തിൽ പെടുന്നതിലേറെയും ഇരുചക്ര വാഹനങ്ങളാണ്.
അടുത്തെത്തുമ്പോൾ മാത്രമാണ് കുഴി തിരിച്ചറിയുക.പെട്ടെന്ന് വാഹനം ബ്രേക്ക് ഇടുന്നത് മൂലം പിന്നാലെയെത്തുന്ന വണ്ടികൾ അപകടത്തിൽ പെടുന്നതിനും, വലിയ ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ടെന്ന് സമീപത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ പറയുന്നു.
ഏറ്റുമാനൂർ വില്ലേജ് ഓഫിസിനു സമീപത്തെ സമാനമായി രീതിയിൽ ബിഎസ്എൻഎല്ലിന്റെ മറ്റൊരു മാൻഹോൾ ഒരു മാസത്തോളം അപകട ഭീഷണി ഉയർത്തിയിരുന്നു.
അന്ന് മാൻഹോളിന്റെ അടപ്പ് ചേരാതെ വന്നതായിരുന്നു പ്രതിസന്ധി സൃഷ്ടിച്ചത്. രണ്ടാഴ്ചയോളം റോഡിനു നടുവിൽ സുരക്ഷാ മുന്നറിയിപ്പ് വേലി സ്ഥാപിച്ചിട്ടും പണി പൂർത്തിയാക്കാൻ കഴിയാതെവന്നത് വലിയ പരാതികൾക്ക് കാരണമായി.
തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് ഇത് നന്നാക്കിയത്. തൊട്ടു പിന്നാലെയാണ് ക്ഷേത്രത്തിനു മുന്നിലെ മാൻഹോൾ അപകട
കെണിയായി മാറിയത്. തിരക്കുള്ള റോഡിലെ മാൻഹോളുകൾ പണിയുമ്പോൾ ശാസ്ത്രീയ പഠനം നടത്തണമെന്നും നിർമാണത്തിൽ ഉന്നത നിലവാരം ഉറപ്പാക്കണമെന്നുമാണ് നാട്ടുകാരും വാഹനയാത്രക്കാരും ആവശ്യപ്പെടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]