കുറവിലങ്ങാട് ∙ അത്യപൂർവമായി മാത്രം കാണുന്ന വെളുത്ത കാക്കയെ വെമ്പള്ളിയിൽ കണ്ടെത്തി. എംസി റോഡരികിലെ ഹോട്ടലിനു മുന്നിൽ മറ്റു കാക്കകൾ കൊത്തി പരുക്കേറ്റ നിലയിൽ വീണ വെള്ള കാക്കയെ രക്ഷപ്പെടുത്തി സംരക്ഷിക്കുന്നത് കാഞ്ഞിരത്തുംമൂലയിൽ ബിജു (45) എന്ന തൊഴിലാളിയാണ്. മൃഗങ്ങളെ ഏറെ സ്നേഹിക്കുന്ന ബിജു കഴിഞ്ഞ ദിവസമാണ് അൽബിനോ ക്രോ എന്നറിയപ്പെടുന്ന വെളുത്ത കാക്കയെ രക്ഷപ്പെടുത്തിയത്.
ചിറകിന് ഉൾപ്പെടെ സാരമായി പരുക്കേറ്റ കാക്കയെ ബിജു വീട്ടിലേക്കു കൊണ്ടുപോയി.
മുറിവിൽ മഞ്ഞപ്പാൽ ഉൾപ്പെടെ മരുന്നുകൾ പുരട്ടി. വെള്ള കാക്ക ബിജുവിന്റെ കൈയിൽ എത്തിയതോടെ മറ്റു കാക്കകൾ വീണ്ടും ആക്രമണത്തിനു തയാറായി.
ഇതോടെ സമീപത്തെ വീട്ടിൽ നിന്നു കൂട് കൊണ്ടുവന്ന് അതിനുള്ളിലാക്കി. തുറന്നു വിടാൻ നോക്കിയപ്പോൾ കാക്കക്കൂട്ടം പറന്നെത്തി.
ഇതോടെ വെള്ള കാക്കയെ താൽക്കാലികമായി സംരക്ഷിക്കാൻ ബിജു തീരുമാനിച്ചു.
ചോറും തേങ്ങയുമൊക്കെ നൽകി തുടങ്ങി. ബിജുവിനോടു നന്നായി ഇണങ്ങിയ കാക്ക ഇപ്പോൾ സുരക്ഷിതനാണ്.
വാഹനം ഇടിച്ചു പരുക്കേറ്റു വഴിയിൽ കിടക്കുന്ന നായ്ക്കൾ, പൂച്ചകൾ എന്നിവയെ സംരക്ഷിക്കുന്നതിലും ഭക്ഷണം നൽകുന്നതിലും സന്തോഷം കണ്ടെത്തുന്ന ആളാണ് ബിജു. അപൂർവ അതിഥി എത്തിയപ്പോൾ എന്തു ചെയ്യണമെന്നറിയില്ല.
വനം വകുപ്പിനു കൈമാറാനും തയാറാണ്. അൽബിനോ ക്രോ എന്ന വെള്ള കാക്കകൾ ഉണ്ടാകുന്നത് ജനിതക മാറ്റം സംഭവിച്ചാണ്.
30,000 മുതൽ ഒരു ലക്ഷം വരെ കാക്കകളിൽ ഒരെണ്ണത്തിനു മാത്രമാണ് വെള്ള നിറം ഉണ്ടാകുന്നതെന്നു വിദഗ്ധർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

