സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ, ദുരന്തനിവാരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) കോട്ടയം ജില്ലയിൽ എത്തിച്ചേർന്നു. തൃശൂർ ജില്ലയിൽ നിന്നുളളതാണ് ഈ പ്രത്യേക രക്ഷാസംഘം.
23 അംഗങ്ങൾ അടങ്ങിയ വിദഗ്ധ സംഘത്തെയാണ് ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിട്ടുള്ളത്. ജില്ലയിൽ മഴക്കെടുതി രൂക്ഷമായ മീനച്ചിൽ മേഖലയിലാണ് ഈ സേനാ വിഭാഗത്തെ പ്രധാനമായും വിന്യസിച്ചിരിക്കുന്നത്.
അത്യാഹിത ഘട്ടങ്ങളിൽ പെട്ടെന്ന് ഇടപെടാനും ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കാനുമുള്ള സജ്ജീകരണങ്ങളോടെയാണ് സംഘം എത്തിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

