കോട്ടയം ജില്ലയിലെ പാമ്പാടിയിൽ സാമൂഹിക സേവനത്തിന്റെ ഭാഗമായി പുതിയൊരു മാതൃക തീർത്ത് റോട്ടറി ക്ലബ് ഓഫ് കോട്ടയം. സംഘടനയുടെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പൊതീൻപുറം അഭയഭവൻ അന്തേവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാംപ് വിജയകരമായി നടത്തി.
അഭയഭവനിലെ അന്തേവാസികളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ക്യാംപിൽ വിവിധ വിഭാഗങ്ങളിലായി വിപുലമായ പരിശോധനകളാണ് ഉൾപ്പെടുത്തിയിരുന്നത്. ജനറൽ ഹെൽത്ത് ചെക്കപ്പ്, ഹൃദയസംബന്ധമായ പരിശോധനകൾ, ഇഎൻടി പരിശോധന എന്നിവ ക്യാംപിന്റെ ഭാഗമായി നടത്തി.
ജനറൽ മെഡിസിൻ ആൻഡ് കാർഡിയോളജി വിഭാഗം വിദഗ്ധൻ ഡോ. ഫിലിപ്പോസ് ജോൺ, ഇഎൻടി വിഭാഗം വിദഗ്ധൻ ഡോ.
റെബേക്ക ഫിലിപ്പോസ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാംപ് നടന്നത്. ആരോഗ്യ പരിശോധനകൾക്ക് പുറമെ ആവശ്യമായ നിർദ്ദേശങ്ങളും ഡോക്ടർമാർ അന്തേവാസികൾക്ക് നൽകി.
റോട്ടറി ക്ലബ് ഭാരവാഹികളും അഭയഭവനിലെ പ്രവർത്തകരും ക്യാംപിന് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

