കോട്ടയം ജില്ലയിലെ സിബിഎസ്ഇ സ്കൂളുകളുടെ കലോത്സവമായ സെൻട്രൽ സഹോദയ കോൺക്ലേവ് – ഭാവസുധ 2026-ൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കി വിദ്യാർത്ഥിനി. കളത്തിപ്പടി ഗിരിദീപം ബഥനി സ്കൂളിൽ നടന്ന മേളയിലാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ അമന്ന അജീഷ് മികച്ച പ്രകടനം കാഴ്ചവെച്ചത്.
കലോത്സവത്തിൽ ഫോക് ഡാൻസിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനമാണ് അമന്ന സ്വന്തമാക്കിയത്. ഇതിനുപുറമെ, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച താരം, ഇരു വിഭാഗങ്ങളിലും എ ഗ്രേഡോടെ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മാർ ബസേലിയോസ് സ്കൂൾ വിദ്യാർത്ഥിനിയായ അമന്ന, കളത്തിപ്പടി നെസ്റ്റ് ഓർക്കിഡ് പാർക്കിൽ താമസിക്കുന്ന അജീഷ് തോമസിന്റെയും നീതു അജീഷിന്റെയും മകളാണ്. അഹാൻ അജീഷ് സഹോദരനാണ്.
തിരുവഞ്ചൂരിലെ അപൂർവ്വ രാഗസ് ഡാൻസ് സ്കൂളിലെ വിദ്യാർത്ഥി കൂടിയാണ് ഈ മിടുക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

