മീനടം ഇലക്ട്രിക്കൽ സെഷന് കീഴിലുള്ള വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. മീനടം വെസ്റ്റ്, മാവേലി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലാണ് വൈദ്യുതി മുടക്കം അനുഭവപ്പെടുക.
ട്രാൻസ്ഫോമറുകളുടെ സുഗമമായ പ്രവർത്തനത്തിനായി സമീപ പ്രദേശങ്ങളിലെ മരങ്ങളുടെ ശിഖരങ്ങൾ വെട്ടിമാറ്റുന്ന പ്രവൃത്തികൾ നടത്തുന്നതിന്റെ ഭാഗമായാണ് ഈ നിയന്ത്രണം. ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് വരെയാണ് വൈദ്യുതി മുടങ്ങുക.
ഉപഭോക്താക്കൾ ഈ സാഹചര്യവുമായി സഹകരിക്കണമെന്ന് കെഎസ്ഇബി അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

