അഞ്ചൽ ∙ ഏരൂർ നെട്ടയത്തെ സ്വകാര്യ ട്യൂഷൻ സെന്ററിലെ അധ്യാപകന്റെ മർദനത്തിൽ പത്താം ക്ലാസ് വിദ്യാർഥിയുടെ കൈക്ക് പരുക്കേറ്റു. നെട്ടയം സ്വദേശിയായ രാജീവ് എന്ന ആളാണു തല്ലിച്ചതച്ചതെന്ന് കുട്ടി ഏരൂർ പൊലീസിനു നൽകിയ മൊഴി നൽകി.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. ട്യൂഷൻ സെന്ററിൽ നടത്തിയ പരീക്ഷയിൽ മാർക്ക് കുറഞ്ഞു എന്ന് ആരോപിച്ചായിരുന്നു മർദനമെന്നു പരാതിയിൽ പറയുന്നു.
വലതു കൈ വെള്ളയിൽ പൊട്ടൽ ഉണ്ടായതിനെ തുടർന്നു രക്ഷിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു ചില കുട്ടികളെയും അധ്യാപകൻ ക്രൂരമായി തല്ലിയതായി ആക്ഷേപം ഉണ്ട്.
കുട്ടികളോടു ക്രൂരത കാട്ടിയ അധ്യാപകന് എതിരെ കർശന നടപടി സ്വീകരിക്കണമെന്നു ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

