കൊട്ടാരക്കര ∙ പുതുവത്സര ആഘോഷങ്ങൾ അതിരു കടക്കാതിരിക്കാൻ കർശന നടപടികളുമായി കൊല്ലം റൂറൽ പൊലീസ്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കയ്യോടെ പിടികൂടാനാണു നിർദേശം.
കർശന പരിശോധനയായിരിക്കും പൊലീസ് നടത്തുക. തെങ്കാശി പൊലീസുമായി ചേർന്ന് അതിർത്തികളിലും പരിശോധന ശക്തമാക്കും. ഇന്നു രാത്രി പൊലീസിന്റെ നിയന്ത്രണത്തിലാകും ജില്ല. ആഘോഷം അക്രമങ്ങളിലേക്കു കടക്കാതിരിക്കാനും പൊലീസ് ജാഗ്രത പുലർത്തുമെന്ന് ദക്ഷിണ മേഖല ഡിഐജി അജിത ബീഗം പറഞ്ഞു. സാമൂഹിക വിരുദ്ധരെയും മുൻ ക്രിമിനൽ കേസ് പ്രതികളെയും നിരീക്ഷിക്കാനും ആവശ്യമെങ്കിൽ കരുതൽ തടങ്കലിൽ പാർപ്പിക്കാനും നിർദേശം നൽകിയതായും അവർ പറഞ്ഞു.
ശ്രദ്ധിക്കാൻ
∙ ഉച്ചഭാഷിണികളുടെ ദുരുപയോഗം, കാതടപ്പിക്കുന്ന തരത്തിലുള്ള കരിമരുന്ന് പ്രയോഗം, അമിത വേഗത്തിലുള്ള വാഹന ഓട്ടം, പരിസരവാസികൾക്കു ശല്യമാകുന്ന ബഹളങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം.
∙ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ, ബാർ ഹോട്ടലുകൾ, ബവറിജ് ഔട്ട്ലെറ്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, ലോഡ്ജുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, പാർക്കുകൾ, പ്രധാന കവലകൾ, കമ്പോളങ്ങൾ എന്നിവ ഇന്ന് നിരീക്ഷണത്തിലായിരിക്കും.
∙ വിനോദസഞ്ചാര മേഖലകളിലും ബാർ ഹോട്ടലുകളിലും നിരോധിത ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്തിയാൽ ബന്ധപ്പെട്ട
സ്ഥാപനങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും.
∙ ലഹരി വസ്തുക്കൾ, വ്യാജമദ്യം എന്നിവയുടെ കടത്തലും വിപണനവും തടയുന്നതിന് എക്സൈസുമായി ചേർന്ന് പൊലീസ് ഡാൻസഫ് ടീം സംയുക്ത പരിശോധനകൾ നടത്തും.
∙ ഇന്നു രാത്രി അനുമതിയില്ലാത്ത ഉച്ചഭാഷിണി ഉപയോഗം പൂർണമായും നിരോധിച്ചു..
∙ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മൊബൈൽ പട്രോളിങ്, ബൈക്ക് പട്രോളിങ്, മഫ്തി പൊലീസ്, സ്ട്രൈക്കിങ് ഫോഴ്സ് എന്നിവ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കും. ∙ സമൂഹ മാധ്യമങ്ങൾ വഴി ആഹ്വാനം ചെയ്തു നടത്തുന്ന ആഘോഷങ്ങൾ പൊലീസ് നിരീക്ഷണത്തിലായിരിക്കും.
∙ എല്ലാ കുറ്റകൃത്യങ്ങൾക്കും ഉടൻ കേസ് റജിസ്റ്റർ ചെയ്യും.
∙ ഇന്ന് അർധരാത്രിക്കു ശേഷം യാതൊരു തരത്തിലുള്ള ആഘോഷ പരിപാടികളും അനുവദിക്കില്ല.
∙ മദ്യപിച്ചുള്ള ഡ്രൈവിങ് കണ്ടെത്താൻ ഓരോ സ്റ്റേഷൻ പരിധിയിലും പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു.
∙ അക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെടണം.
∙ അനുമതി ഇല്ലാത്തതും നിയന്ത്രണവിധേയം അല്ലാത്തതുമായ ആൾക്കൂട്ടങ്ങൾ, ഡിജെ പാർട്ടികൾ തുടങ്ങിയവ ഒഴിവാക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

