കൊട്ടിയം ∙ രോഗിയുമായി വരികയായിരുന്ന ആംബുലൻസിനു വശം കൊടുക്കാത്തതു ചോദ്യംചെയ്തതിന്റെ പേരിൽ ബൈക്ക് യാത്രികർ ആംബുലൻസ് ഡ്രൈവറെ മർദിച്ചു. ആംബുലൻസിനു കേടുപാടുകളും വരുത്തി. പത്തനാപുരം ശ്രീവത്സത്തിൽ ബിപിൻ ബാലന് (37) ആണു മർദനമേറ്റത്.
ചൊവ്വാഴ്ച രാത്രി 8.45നു ദേശീയപാതയിൽ സർവീസ് റോഡിൽ കൊട്ടിയത്തായിരുന്നു സംഭവം.
പത്തനാപുരത്തു നിന്നു രോഗിയുമായി കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്കു വരികയായിരുന്ന ആംബുലൻസിനെ മൂവർ സംഘം സഞ്ചരിച്ച ബൈക്ക് കടത്തി വിട്ടില്ല. വശം കിട്ടിയപ്പോൾ മുന്നിൽ കയറിയ ആംബുലൻസിന്റെ ഡ്രൈവർ വശം കൊടുക്കാത്തത് ശരിയാണോ എന്നു ചോദിച്ചതിന്റെ പേരിലാണു കയ്യേറ്റം ചെയ്തത്.
പത്തനാപുരം സ്വദേശിയായ ബിന്ദുവിനെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുവരികയായിരുന്നു. പിന്നീട് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബിപിനും ചികിത്സ തേടി. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വന്ന വിഡിയോകളും പൊലീസ് പരിശോധിച്ചു.
പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൊട്ടിയം കൊട്ടുംപുറം സ്വദേശിയായ യുവാവിന്റെ നേതൃത്വത്തിലാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ആംബുലൻസുകൾ പണി മുടക്കി
പത്തനാപുരം ∙ രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച സംഭവത്തിൽ താലൂക്കിലെ ആംബുലൻസുകൾ പണി മുടക്കി പ്രതിഷേധിച്ചു.
വൈകിട്ട് ആംബുലൻസുകളുടെ പ്രതിഷേധ ജാഥയും നടത്തി. ചെമ്മാൻ പാലത്തിൽ നിന്നു തുടങ്ങിയ ജാഥ ടൗൺ ചുറ്റി സമാപിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് പട്ടാഴി മൈലാടുംപാറ സ്വദേശിയായ രോഗിയുമായി കൊട്ടിയത്തെ ആശുപത്രിയിലേക്കു പോയ പത്തനാപുരം സഹകരണ ബാങ്ക് ആംബുലൻസ് കൊട്ടിയത്ത് വച്ച് ഒരു സംഘം യുവാക്കൾ തടഞ്ഞു നിർത്തി ഡ്രൈവർ വിപിൻ ബാലനെ മർദിച്ചത്.
പ്രതിഷേധ ജാഥയ്ക്കു ശേഷം നടന്ന യോഗത്തിന് ഉമ്മൻ സാമുവൽ, വിബിൻ, അനീഷ് ചന്ദ്രൻ, സജിത് ചന്ദ്രൻ, ഷൈജു, വിഷ്ണു എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

