പരവൂർ∙ ഓസ്ട്രേലിയയിലെ മെൽബണിൽ നിന്ന് 2024 ഒക്ടോബറിൽ ആരംഭിച്ച മാറ്റ്–നിക്കോൾ ദമ്പതികകളുടെ ക്യാംപർ വാൻ യാത്ര കഴിഞ്ഞ ദിവസം കോങ്ങാൽ കടൽതീരത്ത് എത്തി. യുകെയിലെ സുഹൃത്ത് വഴി പരിചയപ്പെട്ട
കോങ്ങാലിലെ ഹോം സ്റ്റേ ഉടമ സവാദ് തൊടിയിലാണ് ഇവർക്ക് ആതിഥേയത്വം ഒരുക്കിയത്. പത്തിലേറെ രാജ്യങ്ങളലൂടെ അരലക്ഷത്തിലേറെ കിലോമീറ്റർ പിന്നിട്ടാണ് പരവൂരിലെത്തിയത്.
ഇൗ വർഷം അവസാനത്തോടെ സ്കോട്ലൻഡിൽ എത്തുകയാണ് ഇരുവരുടെയും ലക്ഷ്യം.
ഒരു വർഷത്തിലധികം നീണ്ട യാത്രയിൽ തായ്ലൻഡ്–കംബോഡിയ യുദ്ധവും ലവോസിലെയും തിമോറിലെയും പ്രകൃതി ദുരന്തങ്ങളും ചൈനയുടെ കർശനമായ യാത്രാനിബന്ധകളും യാത്രയ്ക്ക് പ്രതിബന്ധം സൃഷ്ടിച്ചെങ്കിലും താജ്മഹലും വാരാണസിയും എവറസ്റ്റ് കൊടിമുടിയുടെ വടക്കൻ വ്യൂ പോയിന്റും മനംനിറച്ചെന്ന് മാറ്റും നിക്കോളും പറഞ്ഞു.
വർക്കലയിലെയും സമീപ പ്രദേശങ്ങളിലെയും സഞ്ചാരികളുടെ തിരക്കു കാരണമാണ് പരവൂർ കോങ്ങാൽ തീരം 3 ദിവസത്തെ താമസത്തിനായി തിരഞ്ഞെടുത്തതെന്ന് മാറ്റ് പറയുന്നു.
2011 മോഡൽ ടൊയോട്ട ലാൻഡ് ക്രൂസർ വി8 എസ്യുവിയെ താമസം, പാചകം, ടോയ്ലറ്റ് ഉൾപ്പെടെയുള്ള സൗകര്യമുള്ള ക്യാംപർ വാനായി രൂപമാറ്റം വരുത്തിയത് ഇരുവരും ചേർന്നാണ്.
മാറ്റ് ഹോസ്പിറ്റാലിറ്റി മേഖലയിലും നിക്കോൾ മാർക്കറ്റിങ് മേഖലയിലുമാണ് ജോലി ചെയ്യുന്നത്. അടുത്ത ദിവസം സ്കോട്ലൻഡിലേക്കു യാത്ര ആരംഭിക്കും.
കാരവൻ ടൂറിസം
കഴിഞ്ഞ തവണത്തെ ബജറ്റിൽ 10 കോടി രൂപയാണ് മേഖലയിലെ ടൂറിസം അടിസ്ഥാന സൗകര്യ വികസനത്തിന് അനുവദിച്ചത്.
ഒരു രൂപ പോലും അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവഴിച്ചിട്ടില്ലെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. സർക്കാർ 2021 ൽ പ്രഖ്യാപിച്ച കാരവൻ ടൂറിസം പദ്ധതിക്ക് അനുകൂലമായ സ്ഥലങ്ങളാണ് പരവൂരിലെയും സമീപ പ്രദേശങ്ങളിലെയും കായൽ–കടൽ തീരങ്ങളും പോളച്ചിറ ഏലായും.
ക്യാംപർ വാനുകളിലെത്തുന്നവർക്ക് സുരക്ഷിതമായ കാരവൻ പാർക്കുകൾ നിർമിക്കാൻ ടൂറിസം വകുപ്പ് സബ്സിഡിയും പ്രഖ്യാപിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

