കാർഗിൽ വിജയ് ദിവസിനോടനുബന്ധിച്ച് എക്സ് സർവീസ് ലീഗ് വെസ്റ്റ് കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ രാജ്യത്തിനായി ജീവത്യാഗം ചെയ്ത ധീരജവാൻമാരെ ആദരിച്ചു. ഇതിന്റെ ഭാഗമായി സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രങ്ങളും ഹാരങ്ങളും സമർപ്പിച്ച് ഔദ്യോഗികമായി പുഷ്പാർച്ചന ചടങ്ങുകൾ നടത്തി.
യൂണിറ്റ് പ്രസിഡന്റ് ജി. അരവിന്ദാക്ഷൻ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
തുടർന്ന് സംഘടനയുടെ പ്രതിമാസ പൊതുയോഗത്തോടനുബന്ധിച്ച് പ്രത്യേക അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. സമ്മേളനത്തിൽ സംഘടന സെക്രട്ടറി സി.
ജയസുധൻ, ട്രഷറർ രഘുനാഥൻ പിള്ള, യൂണിറ്റ് അംഗം അഡ്വ. റ്റി.
ഹരികൃഷ്ണൻ എന്നിവർ കാർഗിൽ വിജയ് ദിവസിന്റെ ചരിത്രപ്രാധാന്യവും ഇന്ത്യൻ സൈനികരുടെ നിസ്വാർത്ഥ സേവനവും ത്യാഗവും എടുത്തുപറഞ്ഞ് സംസാരിച്ചു. ചടങ്ങിൽ മഹിളാ വിങ് പ്രസിഡന്റ് ഉഷാകുമാരി, സെക്രട്ടറി ഷിബിൻ, ട്രഷറർ മിനി തുടങ്ങിയവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

