തേവലക്കര ∙ അജ്ഞാതജീവിയുടെ ആക്രമണമെന്നു സംശയം; വളർത്തുനായയും കോഴികളും ചത്ത നിലയിൽ. 25ലധികം കോഴികളെ കാണാതായി.
അരിനല്ലൂർ മഞ്ഞിപ്പുഴ ജംക്ഷനു സമീപം എൽജിൻ വില്ലയിൽ എഡിസന്റെ വീട്ടിലാണു സംഭവം. രാത്രി 46 കോഴികളെയും 10ലധികം കോഴിക്കുഞ്ഞുങ്ങളെയും കൂട്ടിലടച്ച ശേഷമാണ് വീട്ടുകാർ കിടന്നത്.
രാവിലെ ഉണർന്നപ്പോഴാണു വീടിനു ചുറ്റും കൂട്ടിലുമായി കോഴികളെ ചത്തനിലയിൽ കണ്ടെത്തിയത്. ഇതോടൊപ്പം വീട്ടിൽ കെട്ടിയിട്ടിരുന്ന നായയെ സമീപത്തു ചത്ത നിലയിൽ കണ്ടെത്തി.
ഏതോ ജീവികൾ ആക്രമിച്ചതാകാമെന്നാണു നിഗമനം.
കോഴികളെ പാതി ഭക്ഷിച്ച നിലയിലാണ്. നായയുടെ ശരീരഭാഗങ്ങളിൽ കടിയേറ്റ പാടുകൾ ഉണ്ട്. കുറെ കോഴികളെ കാണാതായിട്ടുണ്ട്.
തെക്കുംഭാഗം പൊലീസ് എത്തി പരിശോധന നടത്തി. വെറ്ററിനറി ഡോക്ടർ വീട്ടിലെത്തി പരിശോധന നടത്തുകയും നായയെ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകുകയും ചെയ്തു.
പരിസരവാസികൾ ഭീതിയിലാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

