കൊല്ലം∙ ദക്ഷിണ റെയില്‍വേ സോണല്‍ റെയില്‍ യൂസേഴ്സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി മീറ്റിങ് നടന്നു. ചെന്നൈയില്‍ നടന്ന മീറ്റിങില്‍ റെയില്‍വെ ബോര്‍ഡിന്റെ നോമിനിയായ ഹരികൃഷ്ണന് പങ്കെടുത്തു.
കൊല്ലം-ചെങ്കോട്ട റെയില്‍വേ പാതയില്‍ ആവശ്യമായ വിവിധ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചും പുതിയ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം സംസാരിച്ചു.
കൊല്ലം-ഇ റോഡ് സര്‍വീസ് (പളനി വഴി), താംമ്പരം-തിരുവനന്തപുരം നോര്‍ത്ത് എസി എക്സ്പ്രസ് എന്നീ റെഗുലര്‍ ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത ചര്‍ച്ചയായി.
എറണാകുളം- വേളാങ്കണ്ണി എക്സ്പ്രസ് ദിനം പ്രതിയുള്ള സര്‍വ്വീസ് ആക്കി മാറ്റണമെന്നും ആവശ്യപ്പെട്ടു.
കൊല്ലം ജംങ്ഷനില്‍ ഉണ്ടാകുന്ന സമയനഷ്ടം ഒഴിവാക്കുന്നതിനായി ചെങ്കോട്ട-കൊല്ലം റെയില്‍വേ പാതയില്‍ നിന്ന് കൊല്ലം-കായംകുളം റെയില്‍വേ പാതയിലേക്ക് ഒരു ബൈപ്പാസ് ലൈന്‍ നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയും കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷനെ കൊല്ലം ടൗണ്‍ റെയില്‍വേ സ്റ്റേഷന് ആയി വികസിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെങ്കോട്ട-പുനലൂര്‍-കൊല്ലം റെയില്‍വെ പാതയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയില്‍ കൃത്യമായി അവതരിപ്പിച്ച ഹരികൃഷ്ണന് കൊല്ലം-ചെങ്കോട്ട
റെയില്‍വെ പാസഞ്ചേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ നന്ദി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

