
ഇന്ന്
∙ അടുത്ത 2 ദിവസം ബാങ്ക് അവധി. ഇടപാടുകൾ ഇന്നു നടത്തുക.
കാലാവസ്ഥ
∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത
∙ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലർട്ട്
∙ ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിന് വിലക്ക്
അധ്യാപക ഒഴിവ്
കരുനാഗപ്പള്ളി ∙ തൊടിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജൂനിയർ അറബ് അധ്യാപക ഒഴിവുണ്ട്.
അഭിമുഖം 31 നു രാവിലം 10.30 ന് ഓഫിസിൽ .
അപേക്ഷ ക്ഷണിച്ചു
കരുനാഗപ്പള്ളി ∙ തൊടിയൂർ പഞ്ചായത്തിൽ പ്രവർത്തനം ആരംഭിക്കുന്ന ബഡ്സ് സ്കൂളിലേക്കു ടീച്ചർ, ആയ എന്നി തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖം 31ന് രാവിലെ 11 ന് തൊടിയൂർ പഞ്ചായത്ത് ഓഫിസിൽ നടക്കും.
ഹയർ സെക്കൻഡറിയും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച സ്പെഷ്യൽ എജ്യുക്കേഷൻ (എംആർ)ഡിപ്ലോമയുമാണ് ടീച്ചർ തസ്തികയിലെ കുറഞ്ഞ യോഗ്യത. 10–ാം ക്ലാസ് പാസ് ആണ് ആയ തസ്തികയിലേക്കുള്ള യോഗ്യത.
പിഎസ്സി മാനദണ്ഡ പ്രകാരമുള്ള പ്രായപരിധി ബാധകം. ഫോൺ: 0476: 2660276.
താൽക്കാലിക ഒഴിവ്
കരുനാഗപ്പള്ളി ∙ മോഡൽ പോളിടെക്നിക് കോളജിൽ ഡമോൺസ്ട്രേറ്റർ ഇൻ കംപ്യൂട്ടർ, ട്രേഡ്സ്മാൻ കംപ്യൂട്ടർ എന്നി തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്.
ഡെമോൺസ്ട്രേറ്റർ ബന്ധപ്പെട്ട വിഷയത്തിൽ എൻസിവിടി സർട്ടിഫിക്കറ്റാണ് യോഗ്യത.
31 നു രാവിലെ 10 ന് അഭിമുഖം നടക്കും. ഫോൺ: 9447488348.
അദാലത്ത് 29ന്
പടിഞ്ഞാറേകല്ലട ∙ പഞ്ചായത്തിൽ ഇന്ന് നടത്താനിരുന്ന പരാതി പരിഹാര അദാലത്ത് 29ന് നടക്കും.
നോട്ടിസ് ലഭിച്ചിട്ടുള്ളവർ രാവിലെ 11നു പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ എത്തണം.
വൈദ്യുതി മുടങ്ങും
അയത്തിൽ ∙ ബംഗ്ലാവിൽ നഗർ, ഇരട്ടക്കുളം, ഇരട്ടക്കുളം സെക്കൻഡ് ഇംപീരിയൽ, പെയ്ന്റ് കമ്പനി, രാമാനുജവിലാസം, രായരുമുക്ക് മാവേലി സ്റ്റോർ, ഭൂതത്താൻകാവ്, ചെന്താപ്പൂര്, പ്ലാമൂട്, അയത്തിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. കൊല്ലം ∙ പള്ളിമുക്ക് സെഷനിൽ ആക്കാവിള, കാരിവയൽതോട്, ഐടിസി, ഭരണിക്കാവ്, തമ്പുരാൻ മുക്ക്, ആർട്ടെക്, മെഡോസ്, ഫാസ്യോ.
മാടൻനട, മാച്ച് ഫാക്ടറി–2 എന്നിവിടങ്ങളിൽ ഇന്ന് 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
അഭിമുഖം ഇന്ന്
ചിതറ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗം താൽക്കാലിക അധ്യാപക ഒഴിവിൽ അഭിമുഖം ഇന്ന് 2നു നടത്തുമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
സീറ്റ് ഒഴിവ്
വിളക്കുടി ∙ മന്നം മെമ്മോറിയൽ ട്രയ്നിങ് കോളജിൽ ബിഎഡ് ഡിഗ്രി കോഴ്സിൽ സീറ്റൊഴിവ് ഉണ്ട്.
ഫോൺ: 0475-2322490. ഏരൂർ ∙ കേരള സർവകലാശാലയുടെ സ്വാശ്രയ സ്ഥാപനമായ യുഐടിയിൽ എംകോം ഫിനാൻസ്, ബിസിഎ, ബികോം ലോജിസ്റ്റിക്സ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സുകളിൽ ഒഴിവുണ്ട്.
സീറ്റുകളിൽ എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽ പഠനം സൗജന്യം. ഫോൺ – 9447115023, 9447129299.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]