കൊല്ലം ∙ സ്വകാര്യ കൺസൽറ്റൻസി സ്ഥാപനത്തിനു വൻതുക പ്രതിഫലം നൽകി രൂപകൽപന ചെയ്ത് 56 കോടി രൂപ ചെലവിൽ നിർമിച്ച ആശ്രാമത്തെ ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിന്റെ നടത്തിപ്പിൽ നിന്നു സർക്കാർ പിൻവാങ്ങുന്നു. സമുച്ചയത്തിന്റെ നടത്തിപ്പും മേൽനോട്ടവും സഹകരണ സ്ഥാപനത്തെ ഏൽപിക്കാൻ തീരുമാനിച്ചു.
ഇതിനായി താൽപര്യ പത്രം ക്ഷണിച്ചു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപിക്കാൻ നേരത്തേ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും താൽപര്യപത്രം വിളിക്കാതിരുന്നതു വിവാദമായിരുന്നു. ഉൗരാളുങ്കൽ സൊസൈറ്റിയെ പോലുള്ള പരിചയസമ്പന്നരായ സ്ഥാപനത്തിനു നടത്തിപ്പ് ചുമതല കൈമാറാമെന്നുള്ള സാംസ്കാരിക ഡയറക്ടറുടെ ശുപാർശ കണക്കിലെടുത്തായിരുന്നു 2024 നവംബറിൽ സാംസ്കാരിക വകുപ്പ് നീക്കം നടത്തിയത്.
വിവാദമായതോടെ ആ നീക്കം മരവിപ്പിച്ചെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കെട്ടിട
സമുച്ചയം സർക്കാരിനു താൽപര്യമുള്ള സഹകരണ സ്ഥാപനത്തിനു കൈമാറാനാണ് പുതിയ നീക്കം.
സാംസ്കാരിക സമുച്ചയം ഊരാളുങ്കലിനു കൈമാറാൻ നേരത്തേ നീക്കം നടന്നപ്പോൾ ജില്ലയിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. ജില്ലയിലെ സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുമെന്നു പ്രതീക്ഷിക്കപ്പെട്ട
സാംസ്കാരിക സമുച്ചയം നടത്തിപ്പിന് ധാരാളം ജീവനക്കാരും മാനേജ്മെന്റ് സംവിധാനവും ആവശ്യമുണ്ടെന്നും സർക്കാരിന്റെ ധനസ്ഥിതി അതിനു അനുവദിക്കുന്നില്ലെന്നും പറഞ്ഞാണു സഹകരണ സ്ഥാപനത്തിനു കൈമാറുന്നത്.
എന്നാൽ 56 കോടി മുടക്കി കെട്ടിടം പണിതപ്പോൾ ഈ വക കാര്യങ്ങൾ സർക്കാർ ആലോചിച്ചില്ലേ എന്നാണു ചോദ്യം. സാംസ്കാരിക സ്ഥാപനങ്ങൾ സഹകരണ സ്ഥാപനങ്ങൾക്കും മറ്റും കൈമാറുന്നത് ഒരുപക്ഷേ ഇതാദ്യത്തെ സംഭവമാണ്.
ശ്രീനാരായണ സാംസ്കാരിക സമുച്ചയം പോലെ പാലക്കാട്ടെ വി.ടി ഭട്ടതിരിപ്പാട് സാംസ്കാരിക സമുച്ചയവും സഹകരണ സ്ഥാപനത്തിനു കൈമാറാൻ താൽപര്യ പത്രം ക്ഷണിച്ചിട്ടുണ്ട്.
ആശ്രാമത്ത് സാംസ്കാരിക സമുച്ചയം നിർമാണം പൂർത്തിയായപ്പോഴാണ് അതിലെ അശാസ്ത്രീയത നാട്ടുകാർക്കു ബോധ്യമായത്. താങ്ങാനാവാത്ത വാടക മാത്രമല്ല പ്രശ്നം.
അഞ്ഞൂറിലേറെപ്പേർക്ക് ഒരേസമയം കലാപരിപാടി ആസ്വദിക്കാൻ കഴിയും വിധം ഓഡിറ്റോറിയം സമുച്ചയത്തിൽ ഇല്ല.
അന്തരിച്ച വിഖ്യാത ചിത്രകാരൻ എ. രാമചന്ദ്രന്റെ സൃഷ്ടികൾ അദ്ദേഹത്തിന്റെ കുടുംബം സർക്കാരിനു കൈമാറിയതു സമുച്ചയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇനി അതും സഹകരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലായേക്കും. സർക്കാർ നേരിട്ടു സംരക്ഷിക്കും എന്ന വിശ്വാസത്തിലാണ് കുടുംബം അതു കൈമാറിയത്.
350 കോടിയോളം രൂപ വില വരുന്നതാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്ന സൃഷ്ടികൾ.
കേരളത്തിലെ 11 ജില്ലകളിൽ വിവിധ നവോത്ഥാന, സാംസ്കാരിക നായകരുടെ പേരുകളിൽ സാംസ്കാരിക സമുച്ചയം നിർമിക്കുന്നതിന്റെ ഭാഗമായാണ് കൊല്ലത്ത് ആദ്യത്തെ സാംസ്കാരിക സമുച്ചയം നിർമിച്ചത്. ജില്ലയിലെ ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ (ഐഐഐസി) എന്ന സർക്കാർ സ്ഥാപനം നേരത്തേ ഊരാളുങ്കൽ സൊസൈറ്റിക്കു കൈമാറിയതു വിവാദമായിരുന്നു.
എന്തിനായിരുന്നു സാംസ്കാരിക പ്രമോഷൻ കൗൺസിൽ?
സഹകരണ സ്ഥാപനത്തിനു കൈമാറാൻ ആയിരുന്നുവെങ്കിൽ സമുച്ചയത്തിന്റെ ഉൾപ്പെടെ ജില്ലയിലെ സാംസ്കാരിക സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ സാംസ്കാരിക പ്രമോഷൻ കൗൺസിൽ അടുത്തിടെ രൂപീകരിച്ചത് എന്തിനെന്ന ചോദ്യം ബാക്കി.
കലക്ടർ ചെയർപഴ്സനും എംപി, എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, കോർപറേഷൻ മേയർ തുടങ്ങിയവർ അംഗങ്ങളുമായാണു കൗൺസിൽ രൂപീകരിച്ചത്. ഇതിനൊപ്പം ക്യുറേറ്റർ കമ്മിറ്റിയും രൂപീകരിച്ചു.
ഇടത് അനുഭാവികളെ മാത്രം കുത്തി നിറച്ചായിരുന്നു ഈ കമ്മിറ്റി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

