കൊല്ലം∙ യേശുക്രിസ്തുവിന്റെ ജനന ജൂബിലി വർഷത്തിനു സമാപനം കുറിച്ചു കൊല്ലം രൂപതയുടെ നേതൃത്വത്തിൽ ക്രിസ്തുരാജ റാലിയും പ്രത്യാശയുടെ ജൂബിലി സംഗമവും നടന്നു. വിശ്വാസ പ്രഖ്യാപന റാലിയിൽ ആയിരക്കണക്കിന് വിശ്വാസികൾ അണിനിരന്നു.
ദിവ്യകാരുണ്യ ആശിർവാദവും നടത്തി. ജൂബിലി വർഷത്തിൽ ഇടവകകളിൽ പ്രയാണം നടത്തി തിരികെയെത്തിയ ക്രിസ്തുവിന്റെ വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് രൂപതാ വികാരി ജനറൽ മോൺ.
ബൈജു ജൂലിയനു കൈമാറി, ബിഷപ് പോൾ ആന്റണി മുല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. .
മാവേലിക്കര മുതൽ കൊട്ടിയം വരെയുള്ള 8 ഫെറോനകളിലെ ഇടവകകളിൽ നിന്നും എത്തിച്ചേർന്ന വിശ്വാസികൾ പ്രാർഥനയും ക്രിസ്തുരാജ സ്തുതികൾ ഉയർത്തിയും റാലിയിൽ അണിനിരന്നു.
സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ നിന്നും ആരംഭിച്ച റാലി സെന്റ് ജോസഫ് കോൺവന്റ് ഗേൾസ് ഹൈസ്കൂളിൽ സമാപിച്ചു. തുടർന്നു കൊല്ലം ബിഷപ് ഡോ.
പോൾ ആന്റണി മുല്ലശ്ശേരി വചന പ്രഘോഷണം നടത്തി. ക്രിസ്തുവിന്റെ രാജത്വം നമ്മെ ദൈവരാജ്യത്തിൽ അംഗമാക്കാൻ പ്രേരിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ സ്നേഹമുള്ളതും മര്യാദയുള്ളതുമായ ജീവിതം ഈ ലോകത്തിലെ ദൈവരാജ്യസ്ഥാപനത്തിന് വഴി തുറക്കും. അനീതികൾക്ക് എതിരെ ഒരുമിച്ചു വരുന്നത് ദൈവരാജ്യ രൂപീകരണത്തിന്റെ വിളിയാണെന്നു തിരിച്ചറിയണമെന്ന് ബിഷപ് പറഞ്ഞു.
തുടർന്ന് ദിവ്യകാരുണ്യ ആരാധനയോടെയും ആശിർവാദത്തോടെയും ജൂബിലി സംഗമം അവസാനിച്ചു.
റാലിക്കും ആരാധന ക്രമത്തിനും ഫാ.ജോർജ് സെബാസ്റ്റ്യൻ, ഫാ.ജോസ് സെബാസ്റ്റ്യൻ, ഫാ.ജോളി ഏബ്രഹാം, ഫാ.ബിനു തോമസ്, ഫാ.ജോ ആന്റണി അലക്സ്, ഫാ.സിയോൺ, ഫാ.അജയൻ, ഫാ.ലിബിൻ സി റ്റി, ഫാ.അമൽ രാജ്, സാജു കുരിശിങ്കൽ, മിൽട്ടൺ സ്റ്റീഫൻ, കിരൺ ക്രിസ്റ്റഫർ, ജി. ജോസഫ്, സിസ്റ്റർ നോർമ മേരി, ബെർണാർഡ് റോയി, റീത്ത ദാസ് എന്നിവർ നേതൃത്വം നൽകി.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

