
പണപ്പിരിവ് പാർട്ടി അംഗങ്ങളിൽ നിന്നു മാത്രം; സിപിഐയ്ക്ക് നെടുവത്തൂരിൽ ഓഫിസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊട്ടാരക്കര∙ ഒരു രൂപ പോലും പൊതുജനങ്ങളിൽ നിന്നും പിരിക്കാതെ പാർട്ടി അംഗങ്ങളിൽ നിന്നും മാത്രം സ്വരൂപിച്ച തുകയ്ക്ക് മണ്ഡലം കമ്മിറ്റി ഓഫിസ് കെട്ടിടം നിർമിച്ച് നെടുവത്തൂരിലെ സിപിഐ പ്രവർത്തകർ. മണ്ഡലത്തിലെ പാർട്ടി അംഗങ്ങളായ 1900 പേരുടെ പക്കൽ നിന്നും 30 ലക്ഷം രൂപ സമാഹരിച്ചാണ് കെട്ടിട നിർമാണം നടത്തിയതെന്ന് മണ്ഡലം ഭാരവാഹികൾ അറിയിച്ചു. ഇത്തരത്തിൽ ഒരു പാർട്ടി ഓഫിസ് നിർമാണം അപൂർവമാണെന്നാണ് മണ്ഡലം സെക്രട്ടറി ആർ.മുരളീധരൻ, ഭാരവാഹികളായ ചക്കുവരയ്ക്കൽ ചന്ദ്രൻ, ജി.രാജശേഖരൻനായർ എന്നിവർ പറയുന്നത്.
500 രൂപയിൽ കുറയാത്ത തുക ഓരോ അംഗങ്ങളും നൽകണമെന്നായിരുന്നു നിർദേശം. കോൺഫറൻസ് ഹാളും ലൈബ്രറിയും ഉൾപ്പെടെ വിശാലമായ സജ്ജീകരണങ്ങളോടെയാണ് കെട്ടിടം നിർമിച്ചതെന്നും ഭാരവാഹികൾ അറിയിച്ചു.വെളിയം ദാമോദരന്റെ സ്മാരകമായി നിർമിച്ച ഓഫിസ് കെട്ടിടം ഉദ്ഘാടനം 25ന് 5ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിർവഹിക്കും.