കൊല്ലം ∙ കുണ്ടറ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി റോബിൻ രാധാകൃഷ്ണൻ താരപരിവേഷത്തിലാണ്. ചെല്ലുന്നിടത്തൊക്ക ഒപ്പം നിന്ന് സെൽഫി എടുക്കാൻ തിരക്ക്.
എന്നാൽ ‘വലിയ ബോസ്’ എന്ന ജാഡ ഇല്ലാതെ സാധരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ ആദ്യമുണ്ടായ കൗതുകം സ്നേഹമായി മാറും. കേരളപുരം സെന്റ് വിൻസന്റ് അഗതി മന്ദിരത്തിൽ എത്തിയപ്പോൾ അമ്മമാർ ഉൾപ്പെടെയുള്ള അന്തേവാസികൾ കാത്തിരിക്കുകയായിരുന്നു.
മിനിസ്ക്രീനിൽ കണ്ടു പരിചയമുള്ള താരത്തെ നേരിൽ കാണാനുള്ള കാത്തിരിപ്പായിരുന്നു അത്. ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ചാണ് റോബിനെ മടക്കി അയച്ചത്.
അയ്യങ്കാളി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയായിരുന്നു പെരിനാട് പഞ്ചായത്തിൽ പ്രചാരണത്തിനു തുടക്കമിട്ടത്.
വെള്ളിമൺ കൊട്ടാരക്ഷേത്രം, ഇടക്കര പള്ളി വഴി കശുവണ്ടി ഫാക്ടറിയിൽ എത്തി. താരത്തെ വരവേൽക്കുന്ന ആഹ്ലാദത്തോടെയാണ് അവർ സ്വീകരിച്ചത്.
ഇതിനിടയിൽ ഇളമ്പള്ളൂർ മുണ്ടയ്ക്കൽ ദേവി ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടന്ന പൊങ്കാല അർപ്പിക്കുന്ന ഭക്തരെയും സന്ദർശിച്ചു. പൂജപ്പുര ക്ഷേത്രം ജംക്ഷനിലെ കടകൾ കയറി വോട്ട് അഭ്യർഥിച്ച ശേഷം ശക്തിപാദ ആശ്രമവും സന്ദർശിച്ചശേഷം കേരളപുരം പഞ്ചായത്തിലേക്ക്.
പിന്നീട് തൃക്കോവിൽവട്ടത്തേക്ക്.
മുഖത്തില ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്തിയാണ് പഞ്ചായത്തിലെ പ്രചാരണം തുടങ്ങിയത്. വോട്ട് തേടി മുഖത്തല ജംക്ഷനിലെ കടകൾ കയറിയിറങ്ങി.
പുതുമുഖമാണെങ്കിലും പരിചയപ്പെടുത്തൽ ആവശ്യമില്ലെന്ന നേട്ടമുണ്ട്. പിന്നെ തഴുത്തലയിലേക്ക്.
പരമാവധി വോട്ടർമാരെ നേരിൽ കാണാനാണ് റോബിന്റെ ശ്രമം. മണ്ഡലം പ്രസിഡന്റ് ജിതിൻ, ജനറൽ സെക്രട്ടറി ശ്രീപ്രസാദ് ഉൾപ്പെടെ ഓരോ സ്ഥലത്ത് അതത് പ്രദേശത്തെ നേതാക്കളും പ്രവർത്തകരും ഒപ്പം നിന്നു പ്രചാരണത്തിനു കരുത്ത് പകരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

