
കൊല്ലത്തുനിന്നുള്ള വേനൽ അവധിക്കാല ഉല്ലാസയാത്ര പാക്കേജുകൾ പ്രഖ്യാപിച്ചു; നിരക്കുകൾ ഇങ്ങനെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ വേനൽ അവധിക്കാലത്ത് കുട്ടിക്കൂട്ടത്തിന് ആനവണ്ടിയിൽ അടിച്ചുപൊളിക്കാൻ ഉല്ലാസയാത്ര പാക്കേജുകളുമായി കെഎസ്ആർടിസി. രണ്ടുമാസം നീണ്ടുനിൽക്കുന്ന വേനൽ അവധിക്കാലത്തെ ഏപ്രിൽ മാസത്തെ പാക്കേജുകൾ ആണ് കെഎസ്ആർടിസി കൊല്ലം ബജറ്റ് ടൂറിസം സെൽ പ്രഖ്യാപിച്ചത്. 29ന് ആരംഭിക്കുന്ന അവധിക്കാല കപ്പൽ യാത്ര മുതൽ റോസ്മല യാത്ര വരെ ഉൾപ്പെടും.
∙ 29ന് മൂന്നാറും കപ്പൽ യാത്രയുമാണു തയാറാക്കിയിട്ടുള്ളത്. രാവിലെ 10ന് എസി ലോഫ്ലോർ ബസിൽ എറണാകുളത്ത് എത്തി 5 മണിക്കൂർ അറബിക്കടലിൽ അടിച്ചുപൊളിക്കുന്ന കപ്പൽ യാത്രയ്ക്ക് 4240 രൂപയാണു നിരക്ക്.
∙ അന്നേദിവസം രാവിലെ അഞ്ചിന് ആരംഭിക്കുന്ന മൂന്നാർ യാത്ര ഗ്യാപ്പ് റോഡ്, ചിന്നക്കനാൽ, പെരിയക്കനാൽ, കാന്തല്ലൂര്‍, മറയൂർ എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. മൂന്നാർ സ്ലീപ്പർ ബസ് സ്റ്റേ, കാന്തല്ലൂർ റൈഡിങ്, ഉച്ചഭക്ഷണം എന്നിവ ഉൾപ്പെടെ 2380 രൂപയാണ് നിരക്ക്.
∙ 30ന് വാഗമൺ യാത്രയും 31ന് തിരുവിതാംകൂറിലെ ശിവക്ഷേത്രങ്ങൾ എന്ന തീർഥാടന യാത്രയും ചാർട്ട് ചെയ്തിട്ടുണ്ട്..
∙ ഏപ്രിൽ രണ്ടിന് കൊല്ലത്തു നിന്നും രാത്രി 9ന് ആരംഭിക്കുന്ന സൈലന്റ് വാലി യാത്രയിൽ സൈലന്റ് വാലിക്ക് പുറമേ കാഞ്ഞിരപ്പുഴ ഡാം പാലക്കാട് കോട്ട, മലമ്പുഴ, കൽപാത്തി അഗ്രഹാരം, വരിക്കാശ്ശേരി മന എന്നിവ ഉൾപ്പെടും; 3080 രൂപയാണ് നിരക്ക്.
∙ ഏപ്രിൽ അഞ്ചിന് ഇല്ലിക്കൽകല്ല്, ഇലവീഴാപൂഞ്ചിറ യാത്രയ്ക്ക് 820 രൂപയും.∙ അന്നേ ദിവസം തന്നെ ക്രമീകരിക്കുന്ന മാംഗോ മെഡോസ് യാത്രയ്ക്ക് 1790 രൂപയാണു നിരക്ക്. ഇന്ത്യയിലെ ഏറ്റവും വലിയ അഗ്രോ തീം പാർക്ക് മാംഗോ മെഡോസ് യാത്രയ്ക്ക് രണ്ടുനേരത്തെ ഭക്ഷണം, പാർക്ക് എൻട്രി ഫീസ്, പാർക്കിനുള്ളിലെ എല്ലാ ആക്ടിവിറ്റികളും ഉൾപ്പെടുന്ന പാക്കേജ് ആണ് നൽകിയിട്ടുള്ളത്
∙ ഏപ്രിൽ ആറാം തീയതിയിലെ രാമക്കൽമേട് ഏപ്രിൽ 9ന് കപ്പൽ യാത്ര എന്നിവയുടെയും ബുക്കിങ് ആരംഭിച്ചു∙ ഏപ്രിൽ 10 ന്റെ തിരുനെല്ലി കൊട്ടിയൂർ യാത്ര വയനാട് കണ്ണൂർ ജില്ലകളിലെ ക്ഷേത്ര ദർശന തീർഥാടന യാത്രയാണ്. 10ന് രാത്രി മാനന്തവാടിയിൽ എത്തി വിശ്രമിച്ച ശേഷം രാവിലെ തിരുനെല്ലി, തൃശലേരി കൊട്ടിയൂര്‍, പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം എന്നിവ കണ്ടശേഷം മടങ്ങിയെത്തുന്ന യാത്രയ്ക്ക് 2800 രൂപയാണ് നിരക്ക്.∙ ഏപ്രിൽ 11ന് മാമലക്കണ്ടം വഴി മൂന്നാർ യാത്ര; 1730 രൂപ നിരക്കിൽ∙ ഏപ്രിൽ 13ന് ഗവി, കൃപാസനം, കുമരകം ബോട്ട് യാത്ര എന്നിവ ഉണ്ടായിരിക്കും.