കൊല്ലം ∙ രാമൻകുളങ്ങര– മരുത്തടി റോഡിൽ കയറിയാൽ 100 മീറ്റർ പിന്നിടുന്നതിന് മുൻപു തന്നെ കുഴികളുടെ നീണ്ട നിര കാണാം.
റോഡാകെ വ്യാപിച്ചു കിടക്കുന്ന ഈ കുഴികൾ കടന്നു മുന്നോട്ടു പോയാൽ കാണാം അതിലും വലിയ കുഴി, അതും കടന്നു പോയാൽ അതിലും വലിയ കുഴി കാണാം. അങ്ങനെ കുഴികൾ കൊണ്ടു നിറഞ്ഞ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ടു തന്നെ വർഷങ്ങളേറെ കഴിഞ്ഞു.
നാട്ടുകാരുടെ പരാതികളുടെയും പരിഭവങ്ങളുടെയും ഫലമായി അവസാനം റോഡ് നിർമാണത്തിന് കരാറായി. എന്നാൽ പദ്ധതിയുടെ നടപടിക്രമങ്ങൾ പൂർത്തിയാകാത്തതു കൊണ്ട് നവീകരണ പ്രവൃത്തികൾ ഇനിയും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
അനുമതികൾക്കായി കാത്തുനിന്നു ദിവസങ്ങൾ പിന്നിടുമ്പോൾ യാത്രക്കാരുടെ നടുവൊടിയുന്നത് മാത്രമാണ് മിച്ചം.
രാമൻകുളങ്ങര – മരുത്തടി റോഡിന്റെ ശോചനീയ അവസ്ഥയ്ക്കെതിരെ ഏറെ നാളുകളായി വലിയ പ്രതിഷേധമുണ്ട്. സംസ്ഥാന സർക്കാർ ബിഎം ആൻഡ് ബിസി റോഡ് നവീകരണത്തിനായി 2 കോടിയോളം രൂപ അനുവദിച്ചിരുന്നു.
എന്നാൽ റോഡിനായി നടന്ന റീ ടെൻഡറിൽ പദ്ധതിത്തുകയിൽ നിന്ന് 28 ശതമാനം കൂട്ടിയാണ് കരാർ ഉറപ്പിച്ചത്. 20 ശതമാനം അധികത്തുക മാത്രമാണ് പൊതുമരാമത്ത് വകുപ്പിന് അനുവദിക്കാനാവുക.
അതിലേറെ തുകയ്ക്കാണ് കരാർ അനുവദിച്ചതെങ്കിൽ മന്ത്രിസഭയുടെ അനുമതി വേണം. ഈ അനുമതിക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ.
ആലാട്ട്കാവ്, കന്നിമേൽ വെസ്റ്റ്, കന്നിമേൽ തുടങ്ങിയ വിവിധ കോർപറേഷൻ ഡിവിഷനുകളിലൂടെയാണ് ഈ റോഡ് കടന്നുപോകുന്നത്.
ആയിരക്കണക്കിന് കുടുംബങ്ങളും ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും ഈ ഭാഗത്തുണ്ട്. നിലവിൽ റോഡിലെ ടാറിങ് ആകെ ഇളകി കിടക്കുകയാണ്. രാമൻകുളങ്ങര, കോട്ടൂർകുളങ്ങര ക്ഷേത്രത്തിന് സമീപം, ഗോപിക്കട
ജംക്ഷൻ, കെബിസി ജംക്ഷൻ, പഴവൂർ ജംക്ഷൻ തുടങ്ങി റോഡ് കടന്നുപോകുന്ന എല്ലാ ഭാഗങ്ങളും പൊളിഞ്ഞു കിടക്കുകയാണ്. റോഡിന്റെ അവസ്ഥ മോശമായതിനാൽ പലപ്പോഴും ഓട്ടോറിക്ഷകളോ മറ്റോ ഈ വഴി ഓട്ടം വിളിച്ചാൽ വരുന്നത് തന്നെ കുറവാണ്. ബസിലൂടെയുള്ള യാത്രയും ഏറെ ബുദ്ധിമുട്ടേറിയതാണ്.
മഴ പെയ്താൽ കാര്യങ്ങൾ കൂടുതൽ മോശമാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

