കുണ്ടറ∙ കഴിഞ്ഞ 4 തവണയും ഇടതുപക്ഷത്തിനൊപ്പമായിരുന്നു കുണ്ടറ ഡിവിഷൻ. ഇത്തവണ ഡിവിഷൻ നിലനിർത്തുന്നതിനായി എൽഡിഎഫും ഡിവിഷൻ പിടിച്ചെടുക്കാൻ യുഡിഎഫും ബിജെപിയും ശക്തമായ പ്രചാരണ തന്ത്രങ്ങളാണ് പയറ്റുന്നത്.മഹിളാ കോൺഗ്രസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വത്സല സതീശൻ(59) ആണ് യുഡിഎഫ് സ്ഥാനാർഥി.
കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗം, ദലിത് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. വത്സല സതീശന്റെ കന്നിയങ്കമാണ് ഇത്.
ടിഡിഎസ് ചെയർപഴ്സനായി 11 വർഷം പ്രവർത്തിച്ചിട്ടുണ്ട്. റിട്ട.
അധ്യാപകൻ സതീശൻ ആണ് ഭർത്താവ്.
മുൻ കുണ്ടറ പഞ്ചായത്ത് പ്രസിഡന്റ് ശോഭന ശ്രീനിവാസൻ (62) ആണ് എൽഡിഎഫ് (സിപിഎം) സ്ഥാനാർഥി. 2000, 2010 തിരഞ്ഞെടുപ്പുകളിൽ മത്സരിച്ച ശോഭന ശ്രീനിവാസന്റെ 3-ാം മത്സരമാണ് ഇത്.
2010ൽ തണ്ണികോട് 6-ാം വാർഡിൽ നിന്ന് മത്സരിച്ച് ജയിച്ചാണ് പ്രസിഡന്റായത്. നിലവിൽ മഹിളാ അസോസിയേഷൻ വില്ലേജ് സെക്രട്ടറിയാണ്.
റിട്ട. കെഎസ്ആർടിസി സൂപ്രണ്ട് ശ്രീനിവാസനാണ് ഭർത്താവ്.
മുൻ ഇളമ്പള്ളൂർ പഞ്ചായത്തംഗം ആർ.രാജിയാണ് (41) ബിജെപി സ്ഥാനാർഥി. 2015ലെ തിരഞ്ഞെടുപ്പിൽ ഇളമ്പള്ളൂർ കുളപ്ര വാർഡിൽ നിന്ന് മത്സരിച്ചാണ് പഞ്ചായത്തംഗം ആകുന്നത്.
പിന്നീട് 2020ൽ നെടുമ്പന ഡിവിഷനിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
രാജിയുടെ തുടർച്ചയായുള്ള 3-ാമത്തെ തിരഞ്ഞെടുപ്പ് മത്സരമാണ് ഇത്. ബിജെപിയിൽ കുണ്ടറ നിയോജക മണ്ഡലം സെക്രട്ടറി, മഹിളാമോർച്ച അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഓട്ടമൊബീൽ മെക്കാനിക് പ്രദീപ് ആണ് ഭർത്താവ്.
ഗിഫ്ബി പ്രദീപ്, ഹാപ്പി പ്രദീപ് എന്നിവർ മക്കളാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

