കൊല്ലം∙ ലോട്ടറി ഏജന്റുമാരുടെയും വിതരണക്കാരുടെയും ക്ഷേമനിധിയിൽ നിന്ന് അർഹരായ 160 പേർക്കുള്ള വീടുകളുടെ ശിലാസ്ഥാപനം അടുത്ത മാസം നടക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ.
ഭിന്നശേഷിക്കാരായ ലോട്ടറി വിതരണക്കാർക്കുള്ള മുച്ചക്ര സ്കൂട്ടർ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വിഷു ബംപറിൽ നിന്നു സമാഹരിച്ച 9 കോടിയിലേറെ രൂപ ഉപയോഗിച്ചാണ് 160 വീടുകൾ നിർമിക്കാൻ ഉദ്ദേശിക്കുന്നത്.
ഒരു വീടിന് ഏകദേശം 6 ലക്ഷം രൂപ ചെലവ് വരുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ ലോട്ടറി ഉൾപ്പെടെയുള്ളവ കേന്ദ്ര സർക്കാരിന്റെ കണക്കിൽ ചൂതുകളിയുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയതു കൊണ്ടാണ് ജിഎസ്ടി നിരക്ക് വർധിച്ചത്. ജിഎസ്ടി ഘടന മാറ്റം സംബന്ധിച്ചു ചർച്ച ചെയ്യുന്ന ധനമന്ത്രിമാരുടെ യോഗത്തിൽ കേരളത്തിലെ ലോട്ടറി സംസ്ഥാന സർക്കാർ നിയന്ത്രണത്തിലാണെന്നും പ്രത്യേക പരിഗണന നൽകണമെന്നും അഭ്യർഥിച്ചിരുന്നു.
ജിഎസ്ടി വർധിപ്പിക്കുമ്പോൾ വിതരണക്കാർക്കുണ്ടാകുന്ന നഷ്ടം നികത്താൻ പരാമവധി ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നുള്ള 69 ഭിന്നശേഷി ലോട്ടറി വിൽപനക്കാർക്ക് മുച്ചക്ര സ്കൂട്ടറുകൾ വിതരണം ചെയ്തു. സംസ്ഥാന തലത്തിൽ 169 വാഹനങ്ങളാണ് വിതരണം ചെയ്യുന്നത്.
എം. നൗഷാദ് എംഎൽഎ അധ്യക്ഷനായിരുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ, ടി.ബി.
സുബൈർ, എൻ. ടോമി, എസ്.രാജേഷ് കുമാർ, ജി.
മുരളീധരൻ, ഡി.എസ്. മിത്ര, എസ്.
ബിജു, ഒ.ബി. രാജേഷ്, അലിയാരു കുഞ്ഞ്, വി.
രാജൻപിള്ള, പേരൂർ ശശിധരൻ, കെ.ബി. ഷഹാൽ, ഗിരീഷ് ലാൽ, ഡോ.
ജെ. ജയകുമാർ, എം.
അൻസറുദ്ദീൻ, മുബീബ് റഹ്മാൻ തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]