
ചവറ∙ പരിസ്ഥിതി സൗഹൃദം, സുസ്ഥിര ജീവിതം, രക്തദാനം, നല്ല ആരോഗ്യം എന്നിവയിലേക്കു യുവാക്കളുടെ ശ്രദ്ധ ക്ഷണിക്കുക എന്ന ലക്ഷ്യത്തോടെ ബംഗാൾ മുർഷിദാബാദ് ലാൽഗോള സ്വദേശിയായ ജോജോദാദ എന്ന പ്രസൻജിൻദാസിന്റെ സൈക്കിൾ യാത്ര ഇന്നലെ ചവറയിലെത്തി. ജനുവരി 4ന് മുർഷിദബാദിൽ നിന്ന് ആരംഭിച്ച യാത്ര ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ, ആന്ധ്ര പ്രദേശ്, തമിഴ്നാട്, ശ്രീലങ്ക, പുതുച്ചേരി എന്നിവിടങ്ങൾ പിന്നിട്ടാണു കേരളത്തിലെത്തിയത്.
198 ദിവസം കൊണ്ട് 3,600 കിലോമീറ്റർ സഞ്ചരിച്ചാണ് ചവറയുടെ അതിർത്തിയായ കന്നേറ്റി പള്ളിമുക്കിൽ ഇന്നലെ രാവിലെയെത്തിയത്. 20 ഇന്ത്യൻ സംസ്ഥാനങ്ങളിലും 6 കേന്ദ്രഭരണ പ്രദേശങ്ങളിലും സൈക്കിളിൽ സന്ദേശ യാത്ര നടത്തിയ മുൻപരിചയവും പ്രസൻജിൻദാസിനുണ്ട്. ആരാധനാലയങ്ങൾ, പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലാണ് രാത്രി കഴിച്ചു കൂട്ടുന്നത്.
ശ്രീലങ്കയിൽ സൈക്കിൾ യാത്ര നടത്താൻ ഇദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ജനങ്ങളുടെയും സംഘടനകളുടെയും സഹായത്തോടെ മറ്റ് രാജ്യങ്ങളിലേക്ക് കൂടി ഈ യാത്ര വ്യാപിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പ്രസൻജിൻ ദാസ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]