കടയ്ക്കൽ ∙ വിദ്യാർഥിനിയെ മുറിയിൽ കുഴഞ്ഞു വീണു മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കൽ ഗവ.വിഎച്ച്എസ്എസ് 9–ാം ക്ലാസ് വിദ്യാർഥി ചാറയം ഇരട്ടക്കുളം നെല്ലിക്കാട്ടിൽ വീട്ടിൽ ഫാത്തിമ്മ മുബാറിഷ (14) ആണ് മരിച്ചത്.
മുഹമ്മദ് റാഫിയുടെയും ഷൈനിമോളുടെയും മകളാണ്.
നാളെ പരീക്ഷയായതിനാൽ പ്രഭാത ഭക്ഷണം കഴിച്ച ശേഷം പഠിക്കാനായി മുറിയിലേക്ക് പോയതാണ്. കാണാത്തതിനെ തുടർന്ന് വീട്ടിലുള്ളവർ മുറിയിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കടയ്ക്കലിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു, പൊലീസ് നടപടിക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. സഹോദരങ്ങൾ: സാബിത്ത്, മറിയ, മുജിത്തബ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

