
4 ലക്ഷം രൂപയുടെ ലഹരി ഗുളികകളുമായി യുവാവ് അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊല്ലം∙ലഹരി ഗുളികകൾ വിൽപന നടത്തുന്ന ജില്ലയിലെ പ്രധാനിയെ 2000 ഗുളികകളുമായി എക്സൈസ് സംഘം പിടികൂടി. കൊല്ലം മുണ്ടയ്ക്കൽ അമൃതകുളം ഭാഗത്തു ഒളിവിൽ താമസിച്ചു വരികയായിരുന്ന മുണ്ടയ്ക്കൽ പുതുവൽ പുരയിടം നേതാജി നഗർ 114ൽ അച്ചു എന്ന വിപിൻ ദിലീപിനെയാണ് (30) കൊല്ലം റേഞ്ച് ഇൻസ്പെക്ടർ പി.ശങ്കറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നാലു ലക്ഷം വില വരുന്ന ലഹരി ഗുളികകളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.
ലഹരി ഗുളികകൾ വിറ്റു കിട്ടുന്ന പണവുമായി വിദേശത്തേക്കു കടക്കാനുള്ള തയാറെടുപ്പിലായിരുന്നു വിപിൻ ദിലീപ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജി.ശ്രീകുമാർ, പ്രിവന്റീവ് ഓഫിസർ ഷിഹാബുദീൻ, പിഒ ഗ്രേഡ് ടി.ആർ ജ്യോതി, സിഇഒ ശ്യാംകുമാർ, പ്രദീഷ്, ആസിഫ് അഹമ്മദ്, വനിതാ സിഒ രാജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.