ഓച്ചിറ∙ മർദനമേറ്റ് അബോധാവസ്ഥയിൽ കണ്ടെത്തിയ കരുനാഗപ്പള്ളി സ്വദേശി ചികിത്സയിലിരിക്കെ മരിച്ചു. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന നമ്പരുവികാല വേലശേരിൽ വീട്ടിൽ കെ.പ്രസന്നകുമാർ (59) ആണു മരിച്ചത്. ഓച്ചിറ പടനിലത്തെ വ്യാപാരസ്ഥാപനത്തിൽ ജോലി ചെയ്തു വരുന്ന പ്രസന്നകുമാറും സമീപത്തെ കടയിലെ ജീവനക്കാരും തമ്മിൽ കഴിഞ്ഞ 12നു സംഘർഷമുണ്ടായി.
തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി പ്രശ്നം പരിഹരിച്ചെങ്കിലും അന്നു രാത്രി സമീപത്തെ കടയിലെ ഒരു യുവാവ് പ്രസന്നകുമാറിനെ വീണ്ടും ക്രൂരമായി മർദിക്കുകയായിരുന്നു.
സാരമായി പരുക്കേറ്റ ഇദ്ദേഹത്തെ പിന്നീട് കായംകുളം കുന്നത്താലുംമൂട്ടിൽ ദേശീയപാതയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
പ്രസന്നകുമാറിനെ ആക്രമിച്ചതിനും കടയിലെ സാധനങ്ങൾ നശിപ്പിച്ചതിനും അസഭ്യം പറഞ്ഞതിനും സ്ഥാപന ഉടമ കരുനാഗപ്പള്ളി എസിപിക്കു പരാതി നൽകിയിരുന്നു. തുടർന്ന് ഓച്ചിറ പൊലീസ് കേസെടുത്തു അന്വേഷണം നടത്തുന്നതിനിടയിലാണ് മരണം.
ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകളുണ്ട്.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. കായംകുളം പൊലീസ് കേസെടുത്തു.
സംസ്കാരം ഇന്ന് കരുനാഗപ്പള്ളിയിൽ. മരണത്തിൽ ദുരൂഹത ആരോപിച്ച് പ്രസന്നകുമാറിന്റെ ബന്ധുക്കൾ കായംകുളം പൊലീസിൽ പരാതി നൽകി.
വീട്ടുകാരുമായി പിണങ്ങി 14 വർഷമായി പ്രസന്നകുമാർ ഓച്ചിറ പടനിലത്താണു താമസിക്കുന്നത്. മകൻ: വി.പി.ജീവൻ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

