കൊല്ലം ∙ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ യുഡിഎഫിന് ഇരട്ടി മധുരമാണു ലഭിച്ചതെന്നു കെപിസിസി രാഷ്ട്രീയ കാര്യ സമിതിയംഗം വി.എസ്.ശിവകുമാർ. കോർപറേഷനിലേക്കു തിരഞ്ഞെടുക്കപ്പെട്ട
യുഡിഎഫ് കൗൺസലർമാരുടെയും തിരഞ്ഞെടുപ്പിനു നേതൃത്വം നൽകിയവരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.
കോർപറേഷൻ രൂപീകരിച്ച് 25 വർഷം തികയുന്നതിനിടെ ആദ്യമായി യുഡിഎഫിനു ഭരണം പിടിക്കാനായി എന്നത് ഒന്നാമത്തെ മധുരം. കോൺഗ്രസിനെയും യുഡിഎഫിനെയും പരാജയപ്പെട്ടുത്തുക എന്ന കൂട്ടുത്തരവാദിത്തം ഏറ്റെടുത്തു ബിജെപിയും സിപിഎം തമ്മിലുണ്ടാക്കിയ അന്തർധാര തകർക്കാൻ കഴിഞ്ഞതു രണ്ടാമത്തെ നേട്ടമായെന്നും അദ്ദേഹം പറഞ്ഞു.
ഇടതു മുന്നണിയെയും സ്വന്തം പാർട്ടിയെയും ഇരുട്ടിൽ നിർത്തിയാണു മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും കേന്ദ്ര സർക്കാരും ബിജെപിയുമായി പരസ്യമായ അന്തർധാര ഉണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
സ്വന്തം മേയർ സ്ഥാനാർഥിയെയും മുൻ മേയറേയും പരാജയപ്പെടുത്താൻ അവസരമുണ്ടാക്കിയതു ബിജെപിയുമായുള്ള ഡീൽ ഉറപ്പിക്കാനാണെന്നും കൊല്ലത്തടക്കം സിപിഎമ്മിന് ഇനിയൊരു തിരിച്ചു വരവുണ്ടാകില്ലെന്നും ശിവകുമാർ അഭിപ്രായപ്പെട്ടു.
യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ അധ്യക്ഷത വഹിച്ചു.
നേതാക്കളായ പി.രാജേന്ദ്രപ്രസാദ്, ബിന്ദുകൃഷ്ണ, എ.കെ.ഹഫീസ്, സജി ഡി.ആനന്ദ്, എ.ഷാനവാസ് ഖാൻ, നൗഷാദ്, പി.ജർമിയാസ്, സൂരജ് രവി, എം.എസ്.ഗോപകുമാർ, മാജിത വഹാബ് എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

