കൊല്ലം∙ കെഎസ്ആർടിസിയിലെ ദീർഘദൂര ബസുകളിൽ ഹ്രസ്വദൂര യാത്രക്കാർക്ക് ഓൺലൈൻ ബുക്കിങ്ങിൽ ബുദ്ധിമുട്ട് നേരിടുന്നതായി പരാതി. സംസ്ഥാനാന്തര റൂട്ടുകളിൽ ഓടുന്ന ബസുകളിലടക്കമാണ് ബുക്കിങ്ങിന് ബുദ്ധിമുട്ട് നേരിടുന്നത്.
ചില ബസുകളിൽ പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപ് മാത്രമാണ് ഹ്രസ്വദൂര യാത്രാ ബുക്കിങ് അനുവദിക്കുന്നതത്രെ.
സ്ലീപ്പർ ബസുകളിൽ യാത്രചെയ്യാൻ ആഗ്രഹിക്കുന്നവരുടെ യാത്രയാണ് ഇതിലൂടെ മുടങ്ങുന്നത്. എന്നാൽ, പ്രീമിയം റൂട്ടുകളില്‍ നിശ്ചിത ദൂരത്തിനു അപ്പുറത്തേക്കു മാത്രമാണ് മുന്‍കൂട്ടി ഓണ്‍ലൈൻ ബുക്കിങ് അനുവദിക്കുകയെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്.
ഉദാഹരണത്തിന് കൊട്ടാരക്കരയിൽ നിന്ന് വൈകിട്ട് 5.45ന് കൊല്ലൂരിലേക്കു പോകുന്ന എസി സീറ്റർ കം സ്ലീപ്പർ ബസിൽ കണ്ണൂർ വരെ മുൻകൂർ ബുക്കിങ് അനുവദിക്കില്ല.
ഇതേ ബസിൽ കണ്ണൂരിലേക്കു യാത്ര ചെയ്യാൻ താൽപര്യപ്പെടുന്നവർക്ക് യാത്ര പുറപ്പെടുന്നതിന്റെ 24 മണിക്കൂറിനുള്ളിൽ മാത്രമാണ് ബുക്കിങ് അനുവദിക്കൂക.
എന്നാൽ, കാസർകോട് മുതൽ കൊല്ലൂർ വരെയുള്ള സ്റ്റോപ്പുകളിൽ കൊട്ടാരക്കരയിൽ നിന്ന് ബുക്ക് ചെയ്യാം. അതുപോലെ തിരിച്ചുള്ള യാത്രയിൽ കൊല്ലൂരിൽ നിന്ന് ചാലക്കുടി വരെയുള്ള യാത്രയ്ക്ക് മുൻകൂർ ഓൺലൈൻ ബുക്കിങ് അനുവദിക്കില്ല.
എന്നാൽ, അങ്കമാലി മുതൽ തുടർന്നുള്ള യാത്രയ്ക്ക് ഈ ബസിൽ മുൻകൂർ യാത്ര ബുക്ക് ചെയ്യാം. അതുപോലെ ഈ ബസിൽ കൊല്ലൂർ മുതൽ കാസർകോട് വരെയുള്ള സ്റ്റോപ്പുകളിൽ നിന്ന് മുൻകൂർ ബുക്ക് ചെയ്യാം.
അതും ബുക്കിങ് നിശ്ചിത ദൂരപരിധിക്ക് പുറത്താണെങ്കിൽ മാത്രം.
പ്രീമിയം റൂട്ടുകൾക്ക് പുറമേ, മിന്നൽ, സ്വിഫ്റ്റ് ഹൈബ്രിഡ് ഉൾപ്പെടെയുള്ള റൂട്ടുകളിലും സമാന പ്രശ്നം നേരിടുന്നതായി യാത്രക്കാർ പറയുന്നു. എന്നാൽ, ഹ്രസ്വദൂര യാത്രക്കാർ മറ്റു ബസുകളെ ആശ്രയിക്കണമെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.
ഹ്രസ്വദൂര യാത്രക്കാർക്ക് മുൻകൂർ ബുക്കിങ് അനുവദിച്ചാൽ, കൊല്ലൂർ ഉൾപ്പെടെയുള്ള ദീർഘദൂര സ്ഥലങ്ങളിലേക്കുളള യാത്രക്കാർക്ക് സീറ്റ് നഷ്ടപ്പെടും.
ഈ പരാതി നേരിടാനാണ് നിശ്ചിത റൂട്ടുകളിലെ പ്രീമിയം ഉൾപ്പെടെയുള്ള ബസുകളിൽ ഹ്രസ്വദൂര യാത്രക്കാരുടെ ഓൺലൈൻ ബുക്കിങ്ങിൽ നിയന്ത്രണം വരുത്തിയത്. അത്യാവശ്യക്കാരാണെങ്കിൽ നിയന്ത്രണമുള്ള റൂട്ടുകളിൽ ബസ് പുറപ്പെടുന്നതിന് 24 മണിക്കൂറിനുള്ളിൽ ഓൺലൈൻ ബുക്കിങ് അനുവദിച്ചിട്ടുണ്ടെന്നും കെഎസ്ആർടിസി അധികൃതർ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

