ചടയമംഗലം∙ സംവരണ വാർഡുകളുടെ പ്രഖ്യാപനം നിലവിൽ വന്നതോടെ സ്ഥാനാർഥി നിർണയം ഉൾപ്പെടെ നടത്തുന്നതിനുള്ള ചർച്ചകൾക്ക് രാഷ്ട്രീയ പാർട്ടികൾ തുടക്കമിട്ടു. ചടയമംഗലം നിയോജക മണ്ഡലത്തിൽ 8 പഞ്ചായത്തുകളിൽ നിലവിൽ ആറിടത്ത് എൽഡിഎഫും രണ്ടിടത്ത് യുഡിഎഫും ആണ് ഭരണത്തിൽ.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കടയ്ക്കൽ പഞ്ചായത്തിൽ എല്ലാ സീറ്റും എൽഡിഎഫിനായിരുന്നു. എല്ലാ പഞ്ചായത്തുകളിലും ഒരു വാർഡ് കൂടിയതോടെ മുന്നണികളിൽ ഘടക കക്ഷികൾ കൂടുതൽ സീറ്റുകൾ ചോദിക്കാനുള്ള സാധ്യതയും കൂടി.
പുതുമുഖങ്ങളെ രംഗത്ത് ഇറക്കാനായിരിക്കും മുന്നണികൾ തയാറാകുന്നത്.
മൂന്നും നാലും തവണ പഞ്ചായത്ത് അംഗങ്ങളായിട്ടുള്ളവരും നിലവിൽ ഉണ്ട്. ഇതിനിടയിൽ പാർട്ടികളിൽ നിന്നു കാലുമാറ്റവും തുടങ്ങി.
ഇന്നലെ ചടയമംഗലത്ത് പൂങ്കോട് വാർഡിൽ നിന്നു കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ 9 പേർ സിപിഎമ്മിൽ ചേർന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുൻപ് ചിതറയിൽ കോൺഗ്രസ് വിട്ട് സിപിഐയിൽ ചേർന്ന മുൻ പഞ്ചായത്ത് അംഗം കലയപുരം സെയ്ഫുദീൻ വീണ്ടും കോൺഗ്രസിൽ ചേർന്നു.
ജനറൽ വാർഡുകളിൽ മുന്നണികളിൽ സ്ഥാനാർഥിക്കായി കണ്ണുംനട്ട് കാത്തിരിക്കുന്നവർ ഏറെയാണ്. പല സ്ഥലത്തും തർക്കവും തുടങ്ങി.
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് പഞ്ചായത്തിലെ ഭരണ കക്ഷികൾ വാർഡുകളിൽ വികസനോത്സവം നടത്തി തീർക്കാനുള്ള തിരക്കിലാണ്. കഴിഞ്ഞ 5 വർഷം നടപ്പാക്കിയ വികസന പദ്ധതികളുടെ വിശദീകരണം ആണ് നടത്തുന്നത്.
ചില സ്ഥലങ്ങളിൽ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും തകൃതിയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]