പറവൂർ ∙ എസ്എഫ്ഐ നേതാവ് പി.എം.ആർഷോയ്ക്കെതിരെ പരാതി നൽകിയ എഐഎസ്എഫ് നേതാവ് നിമിഷ രാജു പറവൂർ ബ്ലോക്ക് പഞ്ചായത്തിൽ ഇടതു മുന്നണി സ്ഥാനാർഥി. കെടാമംഗലം ഡിവിഷനിൽനിന്ന് നിമിഷയെ സിപിഐ സ്ഥാനാർഥിയാക്കി.
എംജി യൂണിവേഴ്സിറ്റിയിൽ സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിദ്യാർഥി സംഘർഷത്തിന്റെ പേരിൽ അന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ആർഷോയ്ക്കെതിരെ നിമിഷ നടത്തിയ വെളിപ്പെടുത്തലുകൾ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.
സ്ഥാനാർഥിത്വത്തിനെതിരെ സിപിഎം എതിർപ്പുന്നയിച്ചിരുന്നതായി പ്രചാരണമുണ്ടായിരുന്നെങ്കിലും തർക്കങ്ങളില്ലെന്നാണ് പറവൂരിലെ സിപിഎം നേതാക്കൾ പറയുന്നത്. സിപിഐയുടെ സീറ്റിൽ ആരു മത്സരിക്കുമെന്ന് അവർ തീരുമാനിക്കുന്നതിനെ എതിർക്കില്ലെന്നു സിപിഎം ഏരിയ സെക്രട്ടറി പറഞ്ഞു.
സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗവും മഹിളാ സംഘം മണ്ഡലം സെക്രട്ടറിയുമാണ് നിമിഷ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

